'ശ്രേയസ് അയ്യർ സുഖം പ്രാപിച്ചുവരുന്നു, ആരോഗ്യനില തൃപ്തികരം'; പ്രതികരിച്ച് ബിസിസിഐ

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌മത്സരത്തിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കിൽ‌ ഔദ്യോ​ഗികമായി പ്രതികരണം അറിയിച്ച് ബിസിസിഐ. സ്‌കാനിങ്ങില്‍ പ്ലീഹയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയതെന്നാണ് ബിസിസിഐ അറിയിച്ചത്. നിലവില്‍ സിഡ്നി ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രേയസ് അയ്യരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സുഖം പ്രാപിച്ചുവരികയാണെന്നും ബിസിസിഐ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

'സിഡ്‌നിയിലെയും ഇന്ത്യയിലെയും സ്പെഷ്യലിസ്റ്റുകളുമായി കൂടിയാലോചിച്ച് ബിസിസിഐ മെഡിക്കൽ ടീം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ശ്രേയസിന്റെ ദൈനംദിന പുരോഗതി വിലയിരുത്താൻ ഇന്ത്യൻ ടീം ഡോക്ടർ സിഡ്‌നിയിൽ തന്നെ തുടരും', ബിസിസിഐ പുറത്തുവിട്ട പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

Medical update on Shreyas Iyer. Details 🔽 #TeamIndia | #AUSvIND https://t.co/8LTbv7G1xy

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌ മത്സരത്തിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ​ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനിടെ പരിക്കേറ്റ ശ്രേയസിനെ കാണാൻ താരത്തിന്റെ മാതാപിതാക്കൾ സിഡ‍്നിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ‌. മകനോടൊപ്പം നിൽക്കുന്നതിന് ശ്രേയസിന്റെ മാതാപിതാക്കൾ അടിയന്തര വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്‌സ്‌ കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് സംഭവം. മനോഹരമായ ക്യാച്ചിന് ശേഷം ​ഗുരുതരമായി പരിക്കേറ്റ ശ്രേയസിനെ ഡ്രസ്സിങ് റൂമിലേക്ക് എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു. ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് തുടക്കത്തിലെ വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമാകാനുള്ള സമയം ഇനി കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

Content Highlights: BCCI issue update on Shreyas Iyer’s injury in Sydney ODI

To advertise here,contact us