ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. നായകന് ടെംബാ ബാവുമയെ ഉള്പ്പെടുത്തിയാണ് ടീം പ്രഖ്യാപനം.
തുടയിലേറ്റ പരിക്കുമൂലം ബാവുമക്ക് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ബാവുമയുടെ അഭാവത്തില് ഏയ്ഡന് മാര്ക്രം ആണ് പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില് ദക്ഷിണാഫ്രിക്കയെ നയിച്ചത്.
പാകിസ്ഥാനെതിരായ പരമ്പരയില് കളിച്ച ഭൂരിഭാഗം താരങ്ങളും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും ഇടം നേടിയിട്ടുണ്ട്. ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സിനായി കളിക്കുന്ന വെടിക്കെട്ട് ബാറ്റര് ഡെവാള്ഡ് ബ്രെവിസ് ടീമില് സ്ഥാനം നിലനിര്ത്തി.
നവംബര് 14 മുതല് കൊല്ക്കത്ത ഈഡന് ഗാര്ഡന്സിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് തുടങ്ങുക. നവംബര് 22 മുതല് ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ്. ടെസ്റ്റ് വേദിയായുള്ള ഗുവാഹത്തിയിലെ ആദ്യ മത്സരം കൂടിയാകുമിത്.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം:
ടെംബാ ബാവുമ (ക്യാപ്റ്റൻ), കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, ടോണി ഡി സോർസി, സുബൈർ ഹംസ, സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, വിയാൻ മൾഡർ, സെനുരാൻ മുത്തുസാമി, കാഗിസോ റബാഡ, റിയാന് റിക്കിള്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ല് വെരിയെന്നെ
Content Highlights-Bavuma back as south africa announce Test squad for India series