വിട്ടുകൊടുക്കാതെ വാലറ്റം; രഞ്ജിയിൽ കേരളത്തിനെതിരെ പഞ്ചാബിന് കൂറ്റൻ സ്കോർ

പഞ്ചാബിനെതിരെ അവസാന രണ്ട് വിക്കറ്റ് വീഴ്ത്താനാവാതെ കേരളം

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ അവസാന രണ്ട് വിക്കറ്റ് വീഴ്ത്താനാവാതെ കേരളം. ടോസ് നേടി ബാറ്റിംഗിനെത്തിയ പഞ്ചാബ് 160 ഓവറിൽ 423 റൺസ് നേടിയിട്ടുണ്ട്. പ്രേരിത് ദത്ത (72), മായങ്ക് മര്‍കണ്ഡെ (39) എന്നിവരാണ് ക്രീസില്‍. പഞ്ചാബിന് വേണ്ടി ഹര്‍നൂര്‍ സിംഗ് 170 റണ്‍സ് നേടി പുറത്തായി.

കേരളത്തിന് വേണ്ടി അങ്കിക് ശര്‍മ മൂന്നും ബാബ അപരാജിത്, എന്‍ പി ബേസില്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ നമന്‍ ധിര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആറിന് 240 എന്ന നിലയിലാണ് പഞ്ചാബ് ഇന്ന് ബാറ്റിംഗിനെത്തിയത്. എന്നാൽ വാലറ്റത്തിന്റെ മികച്ച ചെറുത്ത് നിൽപ്പ് പഞ്ചാബിനെ കൂറ്റൻ സ്‌കോറിൽ എത്തിക്കുകയായിരുന്നു.

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോയതിനാല്‍ സഞ്ജു സാംസണ്‍ കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലില്ല. സഞ്ജുവിന് പകരം കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ അഹമ്മദ് ഇമ്രാന്‍ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യമത്സരത്തില്‍ കളിച്ച ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും ടീമിലുണ്ട്.

Content Highlights:Punjab scores a huge score against Kerala in Ranji Trophy

To advertise here,contact us