ടീമിൽ നിന്നും പുറത്താക്കിയ BCCI ക്ക് മറുപടി; രഞ്ജിട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയുമായി കരുൺ നായർ

രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെയാണ് കരുൺ നായരുടെ സെഞ്ചറി പ്രകടനം.

ടെസ്റ്റ് ടീമിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനവുമായി തിരിച്ചുവരവിന് ഒരുങ്ങി മലയാളി താരം കരുൺ നായർ. രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരെയാണ് കരുൺ നായരുടെ സെഞ്ചറി പ്രകടനം. 267 പന്തിൽ 174 റൺസെടുത്ത് പുറത്താകാതെ നിന്ന കരുൺ നായരുടെ ബാറ്റിങ് മികവിൽ കർണാടക ആദ്യ ഇന്നിങ്സിൽ 371 റൺസെടുത്തു.

മൂന്നു സിക്സും 14 ഫോറുമാണ് കരുണിന്റെ ബാറ്റിൽനിന്ന് ഇതുവരെ പിറന്നത്. ക്യാപ്റ്റൻ മയാങ്ക അഗർവാൾ 28 റൺസെടുത്ത് പുറത്തായപ്പോൾ ശ്രേയസ് ഗോപാൽ (57) അർധസെഞ്ചറി നേടി. ഗോവയ്ക്കു വേണ്ടി അർജുൻ തെൻഡുൽക്കർ, വാസുകി കൗശിക് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ടീമിൽ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചിരുന്നു. എന്നാലും പരമ്പരയിൽ തിളങ്ങാനായില്ല. ശേഷം തൊട്ടടുത്ത് നടന്ന വിൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ തഴയപ്പെട്ടു. തുടർന്നാണ് ഇപ്പോൾ രഞ്ജിയിലെ താരത്തിന്റെ മിന്നും പ്രകടനം.

Content Highlights: Karun Nair responds to BCCI's; scores a brilliant century in Ranji Trophy

To advertise here,contact us