വനിതാ ഏകദിന ലോകകപ്പില് ബംഗ്ലാദേശിനെതിരായ മത്സരത്തില് ഇന്ത്യ ആദ്യം ബൗൾ ചെയ്യും. നവി മുംബൈ സ്റ്റേഡിയത്തില് ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. റിച്ചാ ഘോഷ്, ക്രാന്തി ഗൗദ്, സ്നേഹ് റാണ എന്നിവര്ക്ക് വിശ്രമം അനുവദിച്ചു. ഉമ ഛേത്രി, അമന്ജോത് കൗര്, രാധ യാദവ് എന്നിവര് ടീമിലെത്തി.
ഇരുടീമുകളെ സംബന്ധിച്ചിടത്തോളം അപ്രധാന മത്സരമാണിത്. പ്രാഥമിക റൗണ്ടില് ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ദിവസം ന്യൂസിലന്ഡിനെ തോല്പ്പിച്ചതോടെയാണ് നാലാം സ്ഥാനത്തോടെ ഇന്ത്യ സെമിയില് കടന്നത്.
വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില് ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. അതിന് മുമ്പ് ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുക്കാനാണ് ഇന്ത്യ ശ്രമിക്കുക. നിലവിൽ അവസാന സ്ഥാനത്തുള്ള ബംഗ്ലാദേശ് ലക്ഷ്യം കാണുന്നത് ആശ്വാസ ജയമാണ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഇന്ത്യ: പ്രതിക റാവല്, സ്മൃതി മന്ദാന, ഹര്ലീന് ഡിയോള്, ജെമീമ റോഡ്രിഗസ്, ഹര്മന്പ്രീത് കൗര് (ക്യാപ്റ്റന്), ദീപ്തി ശര്മ, ഉമാ ചേത്രി (വിക്കറ്റ് കീപ്പര്), അമന്ജോത് കൗര്, രാധാ യാദവ്, ശ്രീ ചരണി, രേണുക താക്കൂര്.
ബംഗ്ലാദേശ്: സുമയ്യ അക്തര്, റുബ്യ ഹൈദര് ജെലിക്, ഷര്മിന് അക്തര്, ശോഭന മൊസ്താരി, നിഗര് സുല്ത്താന (ക്യാപ്റ്റന് / വിക്കറ്റ് കീപ്പര്), ഷൊര്ണ ആക്തര്, റിതു മോണി, റബീയ ഖാന്, നഹിദ അക്തര്, നിഷിത അക്തര് നിഷി, മറുഫ അക്തര്.
Content Highlights: India vs Bangladesh, Women's World Cup