ഓസ്ട്രേലിയന് വനിതാ ക്രിക്കറ്റ് താരങ്ങളെ പിന്തുടര്ന്ന് ശല്യം ചെയ്യുകയും അതിക്രമിക്കുകയും ചെയ്ത സംഭവത്തെ ബിസിസിഐ ശക്തമായി അപലപിച്ച് ബിസിസിഐ . സുരക്ഷാ മാനദണ്ഡങ്ങള് പുനഃപരിശോധിക്കുമെന്നും സുരക്ഷ കൂടുതല് കര്ശനമാക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇത്തരം അതിക്രമങ്ങൾ നേരിടാൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നടപടിയെടുക്കാൻ നീക്കം നടത്തുമെന്നും ബിസിസിഐ അറിയിച്ചു.
'ഇതൊരു അപലപനീയമായ സംഭവമാണ്, പക്ഷേ ഒറ്റപ്പെട്ടതാണ്. ഇന്ത്യ ആതിഥ്യമര്യാദയ്ക്കും കരുതലിനും പേരുകേട്ടതാണ്. ഇത്തരം സംഭവങ്ങളോട് ഞങ്ങള്ക്ക് ഒരു വിട്ടുവീഴ്ചയുമില്ല. കുറ്റവാളിയെ പിടികൂടാന് പെട്ടെന്ന് നടപടിയെടുത്ത മധ്യപ്രദേശ് പോലീസിനെ ഞങ്ങള് അഭിനന്ദിക്കുന്നു ' ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രസ്താവനയില് പറഞ്ഞു.
ഇന്ഡോറിലെ ഒരു കഫേയിലേക്ക് നടക്കുമ്പോഴാണ് ഓസ്ട്രേലിയന് വനിതാ ടീമിലെ രണ്ട് അംഗങ്ങൾക്ക് നേരെ അതിക്രമം ഉണ്ടായത്. ഇക്കാര്യം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു' വെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില് ഒരാളെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: BCCI responds to violence against Australian women players