ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില് കിടിലൻ ക്യാച്ചുമായി വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ വിജയം തട്ടിപ്പറിച്ച മാത്യു ഷോര്ട്ടിനെ പുറത്താക്കാന് കോഹ്ലി എടുത്ത ക്യാച്ചാണ് ശ്രദ്ധേയമായത്. താരത്തിന്റെ ശക്തമായ ഷോർട്ട് കോഹ്ലി വിദഗ്ധമായി കൈയിൽ ഒതുക്കി ആരാധതരെ ഞെട്ടിച്ചു.
വാഷിങ്ടന് സുന്ദര് എറിഞ്ഞ 23ാം ഓവറിലെ 3ാം പന്തിലാണ് വിക്കറ്റ്. വാഷിങ്ടന് സുന്ദറിന്റെ പന്തില് പുള് ഷോട്ടിനു ശ്രമിച്ച ഷോര്ട്ടിനെ സ്ക്വയര് ലെഗില് നിന്ന കോഹ്ലി കൈയില് ഒതുക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ ഇന്ത്യ എറിഞ്ഞിട്ടു. ഹർഷിത് റാണ നാല് വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ ഓസ്ട്രേലിയയുടെ ടോട്ടൽ 236 ലൊതുങ്ങി.
ഓസീസിനായി മാറ്റ് റെൻഷാ(56), മിച്ചൽ മാർഷ്(41) എന്നിവർ മാത്രമാണ് തിളങ്ങിയത്. മാത്യു ഷോർട്ട് 30 റൺസും ട്രാവിസ് ഹെഡ് 29 റൺസും നേടി.
Content Highlights: : Virat Kohli takes stunning catch in AUS vs IND