ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. തുടർച്ചയായ പതിനെട്ടാമതാണ് ഇന്ത്യയ്ക്ക് ഏകദിനത്തിൽ ടോസ് നഷ്ടമായത്. പേസർ അർഷ്ദീപ് സിങ്ങും ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പുറത്തായപ്പോൾ സ്പിന്നർ കുൽദീപ് യാദവും പേസർ പ്രസിദ്ധ് കൃഷ്ണയും ഇലവനിലെത്തി.
ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ടീമില് ഒരു മാറ്റവുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില് തിളങ്ങിയ പേസര് സേവിയര് ബാര്ട്ലെറ്റിന് പകരം ആദ്യ മത്സരത്തില് കളിച്ച നഥാന് എല്ലിസ് ടീമിലെത്തി.
ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഓസീസിനെതിരെ ഒരു ഏകദിന പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയും കളിക്കുന്നുണ്ട്.
ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി, കൂപ്പർ കോണോലി, മിച്ചൽ ഓവൻ, നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെഎൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Content Highlights: India lose the toss again; Arshdeep and Nitish are out