അപരാജിതം ഓസ്‌ട്രേലിയ; വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു

ഏഴ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഓസ്ട്രേലിയ പോയിന്റ് ടേബിളിൽ‌ ഒന്നാം സ്ഥാനം ഉറപ്പിച്ചു

വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് മുട്ടുകുത്തിയ ഓസീസ് വനിതകൾ അപരാജിത കുതിപ്പ് തുടരുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക കേവലം 24 ഓവറില്‍ 97 റണ്‍സിന് പുറത്തായി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ഓസീസ് സ്പിന്നര്‍ അലാന കിംഗാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. പിന്നീട് മറുപടി ബാറ്റിംഗില്‍ ഓസീസ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ബെത്ത് മൂണി (42), ജോര്‍ജിയ വോള്‍ (38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഏഴ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഓസ്ട്രേലിയ പോയിന്റ് ടേബിളിൽ‌ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്ക് 24 ഓവറില്‍ 97 റണ്‍സ് മാത്രമാണ് നേടാനായത്. 26 പന്തില്‍ ഏഴ് ബൗണ്ടറിയടക്കം 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 17 പന്തില്‍ 29 റണ്‍സെടുത്ത സിനാലോ ജഫ്തയും 23 പന്തില്‍ 14 റണ്‍സെടുത്ത നദീന്‍ ഡി ക്ലര്‍ക്കുമാണ് പിന്നീട് രണ്ടക്കം കടന്നത്.

Content Highlights: ICC Women's World Cup 2025: Australia Outclass South Africa By 7 Wickets

To advertise here,contact us