ഓസ്ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിന്റെ ഇന്ത്യൻ ഇലവനെ പ്രഖ്യാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് പേസർ അർഷ്ദീപ് സിങ്ങിന്റെ പുറത്താകലായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ അർഷ്ദീപ് സിങ്ങിന് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തിയപ്പോൾ ഹർഷിത് റാണ ഇലവനിൽ തുടർന്നു .
ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. നേരത്തെ തന്നെ ഇന്ത്യൻ ടീമിൽ ഹർഷിത് റാണയ്ക്ക് അമിതമായ പരിഗണന ലഭിക്കുന്നുവെന്ന വിമർശനം മുൻ ഇന്ത്യൻ താരങ്ങൾ അടക്കം ഉയർത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഓസീസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. തുടർച്ചയായ പതിനെട്ടാമതാണ് ഇന്ത്യയ്ക്ക് ഏകദിനത്തിൽ ടോസ് നഷ്ടമായത്. പേസർ അർഷ്ദീപ് സിങ്ങും ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പുറത്തായപ്പോൾ സ്പിന്നർ കുൽദീപ് യാദവും പേസർ പ്രസിദ്ധ് കൃഷ്ണയും ഇലവനിലെത്തി.
ആദ്യ രണ്ട് മത്സരങ്ങളും കളിച്ച ടീമില് ഒരു മാറ്റവുമായാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില് തിളങ്ങിയ പേസര് സേവിയര് ബാര്ട്ലെറ്റിന് പകരം ആദ്യ മത്സരത്തില് കളിച്ച നഥാന് എല്ലിസ് ടീമിലെത്തി.
ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം ഏകദിനം രണ്ട് വിക്കറ്റിനും അടിയറവ് പറഞ്ഞ ഇന്ത്യ ആശ്വാസ ജയമാണ് ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഓസീസിനെതിരെ ഒരു ഏകദിന പരമ്പര ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി 20 പരമ്പരയും കളിക്കുന്നുണ്ട്.
Content Highlights: Arsh Deep bowled well and was dismissed; Rana was still in the XI; Fans oppose