ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ട് മത്സരത്തിലും സൂപ്പർതാരം വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഇന്ത്യയുടെ മുൻ ക്യാപ്റ്റന് പക്ഷേ നല്ല ഓർമകളല്ല ഓസീസ് മണ്ണിൽ നിന്നും ലഭിച്ചത്. നിരാശപ്പെടുത്തുന്ന പ്രകടനത്തിന് പിന്നാലെ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങളും തുലാസിലായിരിക്കുകയാണ്.
ഇപ്പോഴിതാ വിരാട് കോഹ്ലിയെ കുറിച്ചുള്ള ഒരു ട്രോളാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില് പല പ്രധാനപ്പെട്ട സംഭവങ്ങളുണ്ടായാലും തമാശരൂപേണയുള്ള പോസ്റ്റുകളുമായി രംഗത്തു വരാറുള്ള ഐസ്ലാന്ഡ് ക്രിക്കറ്റാണ് കോഹ്ലിക്കെതിരെ ട്രോളുമായി രംഗത്തെത്തിയത്. ഇതില് പാകിസ്താന്റെ യുവ താരവും ബാറ്റിങ് ഓള്റൗണ്ടറുമായ സയീ അയൂബുമായിട്ടാണ് അവർ കോഹ്ലിയെ താരതമ്യം ചെയ്തത്.
സയീം അയൂബിന്റെ കോച്ചിങ് വീഡിയോകള് വിരാട് കോഹ്ലി കാണാറുണ്ടെന്നാണ് തോന്നുന്നതെന്നായിരുന്നു ഐസ്ലാന്ഡ് ക്രിക്കറ്റ് അവരുടെ ഒഫീഷ്യല് സോഷ്യല് മീഡിയ ഹാൻഡിലുകളില് കുറിച്ചത്. സയീം അയൂബുമായി കോഹ്ലിയെ അവര് താരതമ്യം ചെയ്യാന് ഒരു കാരണം കൂടിയുണ്ട്.
Looks like Virat Kohli has been watching the Saim Ayub coaching videos.
ഏഷ്യാ കപ്പിൽ പാകിസ്താന് ഇന്ത്യയ്ക്കെതിരെ തുറുപ്പുചീട്ടായി ഉയര്ത്തിക്കാട്ടിയ യുവതാരമാണ് സയിം അയൂബ്. ഇന്ത്യയുടെ പേസ് കുന്തമുനയായി ജസ്പ്രീത് ബുംറയ്ക്കെതിരെ ഒരോവറിലെ ആറ് പന്തിലും സിക്സര് പായിക്കാന് കഴിവുള്ള താരമാണ് സയിം എന്നും പാക് മുന് താരം തന്വീര് അഹമ്മദ് പറഞ്ഞത് വലിയ ചര്ച്ചയായിരുന്നു. എന്നാൽ ബുംറയെ സിക്സറടിച്ചില്ലെന്ന് മാത്രമല്ല, കളിച്ച നാല് മത്സരങ്ങളിലും സയിം അയൂബ് ഡക്കായാണ് മടങ്ങിയതും. നാണക്കേടുകളുടെ ചില റെക്കോര്ഡുകളും ഇതോടെ സയീമിനെ തേടിയെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിരാട് കോഹ്ലിയെ സയിം അയൂബുമായി ചേർത്ത് ട്രോളുകൾ പിറന്നത്.
Content Highlights: Saim Ayub Is Getting Trolled After Virat Kohli's Consecutive Ducks Vs Australia