തിരിഞ്ഞുനോക്കിയപ്പോൾ മൂന്ന് ഇന്ത്യൻ താരങ്ങൾ; ഞെട്ടി ഊബർ ഡ്രൈവർ, വൈറലായി വീഡിയോ

ഇത്തവണ വളരെ സ്പെഷ്യലായ മൂന്ന് യാത്രക്കാരെയാണ് അഡ്ലെയ്ഡിലെ കാബ് ഡ്രൈവർക്ക് ലഭിച്ചത്

ഓസ്ട്രേലിയയിലെ ഊ​ബർ ടാക്സി ഡ്രൈവർ തന്റെ യാത്രക്കാരെ കണ്ട് ഞെട്ടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇത്തവണ വളരെ സ്പെഷ്യലായ മൂന്ന് യാത്രക്കാരെയാണ് അഡ്ലെയ്ഡിലെ കാബ് ഡ്രൈവർക്ക് ലഭിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ, പ്രസീദ്ധ് കൃഷ്ണ എന്നിവർ ഊബർ ടാക്സിയിൽ യാത്ര ചെയ്യുന്ന രസകരമായ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് വേണ്ടി ഇന്ത്യൻ ടീമിനൊപ്പം അഡ്ലെയ്ഡിലാണ് ജയ്സ്വാളും ജുറേലും പ്രസീദ്ധും. ഇതിനിടെയാണ് മൂവരും ഊബറിൽ യാത്ര ചെയ്തത്. തന്റെ പിക്കപ്പ് ട്രക്കിനായി കാത്തിരിക്കുന്ന ഡ്രൈവർ തന്റെ കാബിൽ കയറിയത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളാണെന്ന് മനസ്സിലാക്കിയപ്പോൾ അമ്പരന്നുപോകുന്നതാണ് വീഡിയോ.

Jaisu, Jurel and Prasidh in an Uber ride in Adelaide 🇦🇺 pic.twitter.com/c3FuVP9PeN

വാഹനത്തിൽ സ്ഥാപിച്ചിരുന്ന ഡാഷ്‌ക്യാം വഴിയാണ് വൈറലായ വീഡിയോ പകർത്തിയത്. വീഡിയോയിൽ പ്രസീദ്ധ് കൃഷ്ണ ഡ്രൈവറുടെ അരികിലും ജയ്‌സ്വാളും ജുറേലും പിൻസീറ്റിൽ ഇരിക്കുകയുമാണ് ചെയ്യുന്നത്.മൂന്ന് താരങ്ങളെ കണ്ടതിന്റെ അമ്പരപ്പും സന്തോഷവും അദ്ദേഹത്തിന്റെ മുഖത്തുനിന്ന് വ്യക്തമായി കാണാം. എന്നാൽ യാത്രയിലുടനീളം ഡ്രൈവർ തന്റെ ആവേശം അടക്കിപ്പിടിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

Content Highlights: Cab Driver Stunned As 3 Indian Cricketers Take Uber In Australia, Video Goes Viral

To advertise here,contact us