തുടർച്ചയായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായി സൂപ്പർ താരം വിരാട് കോഹ്ലി. വെറും നാല് പന്തുകൾ നേരിട്ട കോഹ്ലിയെ സേവ്യർ ബാർട്ട്ലെറ്റ് എൽ ബി ഡബ്ള്യുവിൽ കുരുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ എട്ട് പന്തുകൾ നേരിട്ട താരം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കോണോളിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങിയ ഇന്ത്യ നിലവിൽ റൺ കണ്ടെത്താൻ പാടുപെടുകയാണ് . നിലവിൽ എട്ട് ഓവർ പിന്നിടുമ്പോൾ 24 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. കോഹ്ലിയെ കൂടാതെ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. ഒമ്പത് പന്തിൽ ഒമ്പത് റൺസ് മാത്രമാണ് നേടിയത്. നിലവിൽ ശ്രേയസ് അയ്യരും രോഹിതുമാണ് ക്രീസിൽ.
Content Highlights- What happened to King Kohli?; Duck in the second ODI against Australia