രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് പാകിസ്താനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക. പാകിസ്താൻ രണ്ടാം ഇന്നിങ്സിൽ മുന്നോട്ടുവെച്ച 68 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
നേരത്തെ രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ 138 റൺസിന് പുറത്തായിരുന്നു. സൈമൺ ഹാർമർ ആറ് വിക്കറ്റ് നേടി. 71 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ബാറ്റ് ചെയ്ത പാകിസ്താന് വേണ്ടി ബാബർ അസം അർധ സെഞ്ച്വറി നേടി. മറ്റാർക്കും തിളങ്ങാനായില്ല.
പതിനൊന്നാമനായി ക്രീസിലെത്തിയ തകര്പ്പന് പ്രകടനം പുറത്തെടുത്ത കഗിസോ റബാഡയാണ് സന്ദര്ശകര്ക്ക് ലീഡ് സമ്മാനിച്ചത്. 61 പന്തിൽ നാല് സിക്സും നാല് ഫോറും അടക്കം 71 റൺസാണ് നേടിയത്. സെനുരാന് മുത്തുസാമി (89), ട്രിസ്റ്റണ് സ്റ്റബ്സ് (76), ടോണി ഡി സോര്സി (55) എന്നിവരുടെ ഇന്നിംഗ്സുകളും നിര്ണായകമായി. പാകിസ്താന് വേണ്ടി 38-ാം വയസില് അരങ്ങേറിയ ആസിഫ് ആഫ്രീദി ആറ് വിക്കറ്റെടുത്തു.
പാകിസ്താന്റെ ഒന്നാം ഇന്നിംഗ്സ് 333ന് അവസാനിച്ചിരുന്നു. ഷാന് മസൂദിന്റെ (87) ഇന്നിംഗ്സാണ് പാകിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. സൗദ് ഷക്കീല് (66), അബ്ദുള്ള ഷഫീഖ് (57), സല്മാന് അഗ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് ഏഴ് വിക്കറ്റെടുത്തു.
Content Highlights: south africa vs pakistan test cricket