ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരം പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ബാറ്റ് വീശുകയാണ്. അഡ്ലെയഡിൽ നടക്കുന്ന മത്സരത്തിരൽ ഓസ്ട്രേലിയൻ ബാറ്റിങ്ങിനിടെ നടന്ന കാര്യമാണ് ആരാധകരുടെ ഇടയിൽ വൻ ചർച്ചയാകുന്നത്. ഫീൽഡിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പർ ജൂറെലിന്റെ ജേഴ്സിയിട്ട് മറ്റൊരാളുണ്ടായിരുന്നു.
കളിക്കാൻ ഇലവനിൽ ഇല്ലായിരുന്നു ജുറെൽ ഇനി വിക്കറ്റ് കീപ്പറായ കെഎൽ രാഹുലിന് പകരം കീപ്പറാകാൻ വേണ്ടിയാണോ ജൂറെൽ എത്തിയതോ എന്നും ആരാധകർ സംശയിച്ചു. എന്നാൽ ഇന്ത്യൻ യുവനായകൻ ശുഭ്മാൻ ഗില്ലായിരുന്നു അത്. ജുറെലിന്റെ ജേഴയസിയണിഞ്ഞാണ് ഗ്രൗണ്ടിലെത്തിയത്. ജുറെലിന്റെ ജേഴ്സിയുടെ പുറത്തിടുന്ന സ്വെറ്റ് ഷർട്ടാണ് ഗിൽ അണിഞ്ഞത്. ഗിൽ തന്റെ മുഴുവൻ കിറ്റും എടുക്കാത്തത് കാരണമായിരിക്കാം ഇതെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം രണ്ടാം മത്സരത്തിലും ഗിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടു. ഒമ്പത് പന്തിൽ ഒമ്പത് റൺസ് നേടിയാണ് താരം മടങ്ങിയത്.
ആദ്യം ബാറ്റ് വീശിയ ഇന്ത്യ 264 റൺസിന്റെ ഭേദപ്പെട്ട ടോട്ടൽ നേടിയെടുത്തിരുന്നു. ഒമ്പതാം വിക്കറ്റിൽ ഹർഷിത് റാണയുടെയും അർഷ്ദീപിന്റെയും ചെറുത്ത്നിൽപ്പാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 37 റൺസ് നേടിയെടുത്തു. റാണ 18 പന്തിൽ 24 റൺസും അർഷ്ദീപ് 14 പന്തിൽ 13 റൺസാണ് നേടിയത്.
ഇന്ത്യൻ നിരയിൽ രോഹിത് ശർമ( 73 ), ശ്രേയസ് അയ്യർ(61), അക്സർ പട്ടേൽ( 44) എന്നിവർ തിളങ്ങി. സൂപ്പർ താരം വിരാട് വികോഹ്ലി(0), ശുഭ്മാൻ ഗിൽ (9) എന്നിവർ വീണ്ടും നിരാശപ്പെടുത്തി. കെ എൽ രാഹുൽ , വാഷിഗ്ടൺ സുന്ദർ , നിതീഷ് കുമാർ റെഡ്ഡി എന്നിവർക്ക് തിളങ്ങാനായില്ല. ഓസീസിനായി ആദം സാംപ നാല് വിക്കറ്റും സേവ്യർ ബാർട്ട്ലെറ്റ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുവരാൻ ഈ മത്സരം ജയിച്ചേ മതിയാകൂ.
Content Highlights- Shubman Gill in ground with jersey of Dhruv Jurel