ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില് ഇന്ത്യയുടെ മുന് ക്യാപ്റ്റന് രോഹിത് ശര്മയുടെ തിരിച്ചുവരവ്. ഓപ്പണറായി ഇറങ്ങിയ രോഹിത് ശര്മ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. ബാക്ക് ടു ബാക്ക് സിക്സറുകളുമായാണ് രോഹിത് ആരാധകരെ ആവേശത്തിലാക്കിയത്. നിലവില് 68 പന്തില് 44 റണ്സുമായി താരം ക്രീസിലുണ്ട്.
BACK TO BACK SIXES BY ROHIT SHARMA. pic.twitter.com/V2OMEjWDUZ
ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ അപൂർവ റെക്കോർഡും രോഹിത് ശർമ സ്വന്തമാക്കി. ഓസ്ട്രേലിയക്ക് എതിരെ ഓസീസ് മണ്ണിൽ 1000 ഏകദിന റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി. 21 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം.
നാല് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പെടെ 55.77 എന്ന ശരാശരിയിലാണ് ഈ നേട്ടം. 171 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്കോർ, 76 ഫോറുകളും 29 സിക്സറുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇതുകൂടാതെ ഒരുപിടി റെക്കോർഡുകളും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്.
Content Highlights: Rohit Sharma marvellous batting in IND vs AUS second ODI