ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ അപൂർവ്വ റെക്കോർഡിട്ട് സീനിയർ താരം രോഹിത് ശർമ. ഓസ്ട്രേലിയക്ക് എതിരെ ഓസീസ് മണ്ണിൽ 1000 ഏകദിന റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി. 21 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം.
നാല് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പെടെ 55.77 എന്ന ശരാശരിയിലാണ് ഈ നേട്ടം. 171 റൺസാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്കോർ, 76 ഫോറുകളും 29 സിക്സറുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇതുകൂടാതെ ഒരുപിടി റെക്കോർഡുകളും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്.
എട്ട് സിക്സ്കൾ കൂടി അടിച്ചാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിക്കുന്ന താരമാകാം. 30റൺസ് നേടിയാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് ഉള്ള ഇന്ത്യക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനം. 174റൺസ് നേടിയാൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണർ ആകാം. ഒരു സെഞ്ച്വറി കൂടെ നേടിയാൽ ഓസ്ട്രേലിയയിൽ വെച്ച് 10സെഞ്ച്വറികൾ നേടുന്ന ഏക ഇന്ത്യൻ ഓപ്പണർ എന്ന റെക്കോർഡും സ്വന്തമാക്കാം.
മത്സരത്തിൽ താരമിപ്പോഴും ക്രീസിലുണ്ട്. 16 ഓവർ പിന്നിടുമ്പോൾ 57 പന്തിൽ 26 റൺസാണ് സമ്പാദ്യം. 57 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്ലി(0), ശുഭ്മാൻ ഗിൽ (9) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
Content Highlights: Neither does Kohli; only Rohit has that huge record against Australia!