തലകൾ വീണു; ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് മോശം തുടക്കം

ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് മോശം തുടക്കം. 12 ഓവർ പിന്നിടുമ്പോൾ 54 റൺസിന് രണ്ട് എന്ന നിലയിലാണ് ഓസീസ്. പ്രധാന ബാറ്റർമാരായ ക്യാപ്റ്റൻ മിച്ചൽ മാർഷ്(11), ട്രാവിസ് ഹെഡ് (28) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മാത്യു ഷോർട്ട്, മാമാറ്റ് റെൻഷാ എന്നിവരാണ് ക്രീസിൽ. അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ഇന്ത്യ 264 റൺസിന്റെ ഭേദപ്പെട്ട ടോട്ടൽ നേടിയെടുത്തിരുന്നു. ഒമ്പതാം വിക്കറ്റിൽ ഹർഷിത് റാണയുടെയും അർഷ്ദീപിന്റെയും ചെറുത്ത്നിൽപ്പാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 37 റൺസ് നേടിയെടുത്തു. റാണ 18 പന്തിൽ 24 റൺസും അർഷ്ദീപ് 14 പന്തിൽ 13 റൺസാണ് നേടിയത്.

ഇന്ത്യൻ നിരയിൽ രോഹിത് ശർമ( 73 ), ശ്രേയസ് അയ്യർ(61), അക്‌സർ പട്ടേൽ( 44) എന്നിവർ തിളങ്ങി. സൂപ്പർ താരം വിരാട് വികോഹ്‌ലി(0), ശുഭ്മാൻ ഗിൽ (9) എന്നിവർ വീണ്ടും നിരാശപ്പെടുത്തി. കെ എൽ രാഹുൽ , വാഷിഗ്ടൺ സുന്ദർ , നിതീഷ് കുമാർ റെഡ്‌ഡി എന്നിവർക്ക് തിളങ്ങാനായില്ല. ഓസീസിനായി ആദം സാംപ നാല് വിക്കറ്റും സേവ്യർ ബാർട്ട്ലെറ്റ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി.

നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുവരാൻ ഈ മത്സരം ജയിച്ചേ മതിയാകൂ.

Content Highlights- India hopes to win second ODI against Australia

To advertise here,contact us