
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില് ഇന്ത്യ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന് മിച്ചല് മാര്ഷ് ആദ്യം ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഡലെയ്ഡ് ഓവലിലാണ് നിര്ണായക മത്സരം. പെര്ത്തില് നടന്ന ആദ്യ ഏകദിനത്തിന് ഇറങ്ങിയ ടീമില് നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാത്യു റെൻഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിങ് ഇലവൻ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
Content Highlights: IND vs AUS: Australia wins toss and opts to bowl first vs India in Adelaide