ഓസീസിനെതിരെ രണ്ടാം ഏകദിനത്തിൽ അർധ സെഞ്ച്വറി പിന്നിട്ട് ശ്രേയസ് അയ്യർ. 77 പന്തിൽ ഏഴ് ഫോറുകൾ അടക്കം 61 റൺസുമായി താരം പുറത്തായി. 13 റൺസുമായി അക്സർ പട്ടേലും ഒരു റൺസുമായി കെ എൽ രാഹുലുമാണ് ക്രീസിലുള്ളത്.
നേരത്തെ രോഹിത് ശർമയും അർധ സെഞ്ച്വറി പിന്നിട്ടിരുന്നു. 97 പന്തിൽ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 73 റൺസാണ് രോഹിത് നേടിയത്. ഒടുവിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഹേസൽവുഡിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
സൂപ്പർ താരം വിരാട് വികോഹ്ലി(0), ശുഭ്മാൻ ഗിൽ (9) എന്നിവർ വീണ്ടും നിരാശപ്പെടുത്തി. നിലവിൽ 33 ഓവർ പിന്നിടുമ്പോൾ 166 ന് നാല് എന്ന നിലയിലാണ് ഇന്ത്യ.
നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിന് തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുവരാൻ ഈ മത്സരം ജയിച്ചേ മതിയാകൂ.
Content Highlights: After Rohit, Shreyas also scores a fifty; India stands firm against Australia