വനിതാ ലോകകപ്പ്; ദക്ഷിണാഫ്രിക്കയോടും പരാജയം വഴങ്ങി പാകിസ്താൻ

പാകിസ്താന്‍റെ മറുപടി ബാറ്റിങ്ങിൽ‌ പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും മഴ എത്തിയതോടെ രണ്ടാം ഇന്നിംഗ്‌സ് 20 ഓവറാക്കി ചുരുക്കുകയായിരുന്നു

വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടും പരാജയം വഴങ്ങി പാകിസ്താൻ. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 150 റണ്‍സിന്റെ കൂറ്റൻ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടിയപ്പോള്‍ പാകിസ്താന്റെ മറുപടി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന സ്‌കോറില്‍ അവസാനിച്ചു. പാകിസ്താന്‍റെ മറുപടി ബാറ്റിങ്ങിൽ‌ പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും മഴ എത്തിയതോടെ രണ്ടാം ഇന്നിംഗ്‌സ് 20 ഓവറാക്കി ചുരുക്കുകയായിരുന്നു.

]പാകിസ്താന് വേണ്ടി 33 പന്തിൽ പുറത്താകാതെ 22 റണ്‍സ് നേടിയ സിദ്ര നവാസാണ് ടോപ് സ്‌കോറര്‍. മുനീബ അലി 5(5), ഒമയ്മ സൊഹൈല്‍ 6(12), സിദ്ര അമീന്‍ 13(24), ആലിയ റിയാസ് 3(11), നതാലിയ പെര്‍വായിസ് 20(24) ക്യാപ്റ്റന്‍ ഫാത്തിമ സന 2(4), റമീന്‍ ഷമീം 3(7) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സംഭാവന. ദക്ഷിണാഫ്രിക്കയ്ക്കായി മറിസൈന്‍ ക്യാപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷാംഗ്‌സെ രണ്ട് വിക്കറ്റുകളും അയാബോഗ ഖാക ഒരു വിക്കറ്റും നേടി.

മഴ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്, സുന്‍ ലൂസ്, മറിസൈന്‍ ക്യാപ് എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നദീന്‍ ഡി ക്ലെര്‍ക്ക് ആണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 300 കടത്തിയത്.

Content Highlights: Women's World Cup: South Africa beats Pakistan by 150 runs

To advertise here,contact us