രോഹിത്തിനെ മുംബൈയും കൈവിടുമോ?; വെടിക്കെട്ട് ബാറ്ററെ തിരികെ എത്തിക്കാൻ ശ്രമം

ഇപ്പോഴിതാ മുംബൈ ഇന്ത്യൻസിനെ ചുറ്റിപ്പറ്റിയുള്ള ഒരു റൂമറാണ് ക്രിക്കറ്റ് ലോകത്തെ ഹോട് ടോപിക്.

ഐ പി എൽ 2026 ലേക്കുള്ള മിനി താരലേലം ഉടനെയുണ്ടായേക്കാവുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ക്രിക്കറ്റ് സർക്കിളുകളിൽ ട്രാൻസ്ഫർ റൂമറുകൾ കൊണ്ട് നിറയുകയാണ്. ഇപ്പോഴിതാ മുംബൈ ഇന്ത്യൻസിനെ ചുറ്റിപ്പറ്റിയുള്ള ഒരു റൂമറാണ് ക്രിക്കറ്റ് ലോകത്തെ ഹോട് ടോപിക്.

കഴിഞ്ഞ സീസണില്‍ കൈവിട്ട താരത്തെ തിരിച്ചെത്തിക്കാന്‍ മുംബൈ ഇന്ത്യൻസ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ മുംബൈ കൈവിട്ട വെടിക്കെട്ട് ഓപ്പണര്‍ ഇഷാന്‍ കിഷനെയാണ് മുംബൈ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മ അധികകാലം ഉണ്ടാകില്ലെന്ന തിരിച്ചറിവിലാണ് 27കാരനായ താരത്തെ മുംബൈ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണില്‍ മുംബൈ കൈവിട്ട ഇഷാന്‍ കിഷനെ 11.5 കോടി മുടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് ടീമിലെത്തിച്ചത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി സെഞ്ചുറി അടിച്ച് തുടങ്ങി സീസണിൽ 14 മത്സരങ്ങളില്‍ 354 റണ്‍സെടുക്കാൻ ഇഷാന്‍ കിഷനായിരുന്നു.

രോഹിത് ശര്‍മ ഓപ്പണറായി അധികകാലം ടീമിനൊപ്പമുണ്ടാവില്ലെന്നാണ് മുംബൈ ഇന്ത്യൻസിന്‍റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇഷാൻ കിഷനെ തിരിച്ചെത്തിക്കുന്നത് ഓപ്പണറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഗുണകരമാകുമെന്നാണ് ടീമിന്‍റെ വിലയിരുത്തല്‍. മുംബൈ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരം കൂടിയാണ് ഇഷാന്‍ കിഷന്‍.

Content Highlights:Will Mumbai also give up Rohit?; Efforts to bring back the ishan kishan

To advertise here,contact us