ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറേക്കാൾ 5000 കൂടുതൽ റൺസ് നേടാൻ കഴിയുമായിരുന്നുവെന്ന് ഓസ്ട്രേലിയൻ ഇതിഹാസം മൈക്കൽ ഹസി. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള മൈക്കൽ ഹസി 28 വയസുള്ളപ്പോൾ ഓസ്ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. ക്രിക്കറ്റിൽ തനിക്ക് കുറച്ചു നേരത്തെ അരങ്ങേറാൻ സാധിച്ചിരുന്നെങ്കിൽ സച്ചിനേക്കാൾ 5000 കൂടുതൽ റൺസ് നേടാൻ കഴിയുമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മൈക്കൽ ഹസി.
'ഞാൻ അതിനെ കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറേക്കാൾ ഏകദേശം 5,000 റൺസ് അധികം നേടാൻ എനിക്ക് സാധിക്കുമായിരുന്നു. ഏറ്റവും കൂടുതൽ സെഞ്ച്വറികൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, കൂടുതൽ ആഷസ്, ലോകകപ്പ് വിജയങ്ങൾ ഒരുപക്ഷെ ഇതെല്ലാം എന്നെക്കൊണ്ട് കഴിയുമായിരുന്നു. എന്നാൽ ഇതെല്ലാം ഇപ്പോൾ ഞാൻ രാവിലെ ഉണരുമ്പോൾ സ്വപ്നം മാത്രമാണ്', മൈക്കൽ ഹസി യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റുകളിലുമായി 324 ഇന്നിംഗ്സുകളിൽ നിന്നും 12398 റൺസ് നേടിയിട്ടുള്ള താരമാണ് മൈക്കൽ ഹസി നേടിയിട്ടുണ്ട്. 22 സെഞ്ച്വറിയും 72 അർധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 79 മത്സരങ്ങളിൽ നിന്നും 12436 റൺസാണ് ഹസി നേടിയിട്ടുള്ളത്. 19 സെഞ്ച്വറിയും 29 ഫിഫ്റ്റിയും താരം ടെസ്റ്റിൽ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 185 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറിയും 39 അർധ സെഞ്ച്വറികളും അടക്കം 6243 റൺസും നേടി.
ടി-20യിൽ 38 മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിച്ച ഹസി 529 റൺസും നേടി. മൂന്ന് അർധ സെഞ്ച്വറികളാണ് താരം നേടിയത്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലുമായി 34357 റൺസാണ് സച്ചിൻ നേടിയത്. 100 സെഞ്ച്വറികളും സച്ചിന്റെ പേരിലുണ്ട്. എന്നാൽ സച്ചിനെക്കാൾ 450 ഇന്നിംഗ്സുകൾ കുറവാണ് മൈക്കൽ ഹസി കളിച്ചിരുന്നത്.
Content Highlights: 'I'd Probably Be About 5000 Runs Past Sachin Tendulkar' says Michael Hussey