സഞ്ജു ആർസിബിയിലേക്ക്? എന്തൊക്കെയാടാ കൊച്ചു കേരളത്തിൽ നടക്കുന്നതെന്ന് ഫോട്ടോ പങ്കുവെച്ചയാൾ..

സഞ്ജുവിന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് ശേഷം താരം റോയൽ ചാലഞ്ചേഴസ് ബെംഗളൂരുവിലേക്കാണെന്നും ഒരുപാട് റിപ്പോർട്ടുകൾ വന്നു

ഐപിഎൽ പുതിയ സീസൺ ആരംഭിക്കാൻ ഇനിയും ഏറെ നാൾ ബാക്കിയിരിക്കെ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന കാര്യമാണ് മലയാളി താരം സഞ്ജു സാംസൺ ഏത് ടീമിനൊപ്പം ചേരുമെന്നുള്ളത്. രാജസ്ഥാനിൽ നിൽക്കാൻ താത്പര്യമില്ലെന്ന് അറിയിച്ച സഞ്ജുവിനെ റാഞ്ചാൻ ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളിൽ മുന്നിലുണ്ടായിരുന്നു. പിന്നീട് ഡെൽഹി ക്യാപിറ്റൽസും രംഗത്തെത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ സഞ്ജുവിന്റെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് ശേഷം താരം റോയൽ ചാലഞ്ചേഴസ് ബെംഗളൂരുവിലേക്കാണെന്നും ഒരുപാട് റിപ്പോർട്ടുകൾ വന്നു. ഓസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റിനൊപ്പം നിൽക്കുന്ന ചിത്രമാണ് സഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. ആർസിബിയുടെ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റും മലയാളിയുമായ ഗബ്രിയേൽ കുര്യനൊപ്പം ടർഫിലാണ് സഞ്ജു നിൽക്കുന്നത്.

ടർഫിൽ ബാറ്റുപിടിച്ചുനിൽക്കുന്ന സഞ്ജു ഇന്ത്യൻ ടീമിന്റെ പ്രാക്ടീസ് ജഴ്സിയും ഗബ്രിയേൽ റോയൽ ചലഞ്ചേഴ്സിന്റെ തന്ന ജഴ്സിയുമാണ് അണിഞ്ഞിരിക്കുന്നത്. ഇതോടെ അടുത്ത ഐപിഎൽ സീസണിൽ സഞ്ജു ചാമ്പ്യന്മാരുടെ തട്ടകത്തിലേക്ക് പോകുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ ഈ വാർത്ത പരന്നതോടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ഗബ്രിയേൽ കുര്യൻ തന്നെ. വാർത്തകളുടെ എല്ലാം സ്‌ക്രീൻ ഷോട്ടുകൾ പങ്കുവെച്ച് കൊണ്ട് കണ്ടന്റ് ക്രിയേറ്ററായ ഹാഷിറിന്റെ പ്രശസ്ത വീഡിയോയ 'എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്' എന്ന വീഡിയോയാണ് ഗബ്രിയേൽ പങ്കുവെച്ചത്. ഒന്ന് പ്രാക്ടീസ് ചെയ്യാൻ പോയത് മാത്രമെ ഓർമയുള്ളൂവെന്നും ഇത് വല്ലതും അറിയുന്നുണ്ടോ ചേട്ടാ എന്ന് സഞ്ജുവിനെ മെൻഷൻ ചെയ്തുകൊണ്ട് ഗബ്രിയേൽ കുറിച്ചു.

Content Highlights- Gabriel Kurian Funny reply to Sanju to rcb Rumours

To advertise here,contact us