ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ അനായാസം വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ. മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. പരിശീലനത്തിനിടെ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാളിനോട് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറും ഒരുപാട് നേരം സംസാരിക്കുന്നതാണ് വൈറലാകുന്നത്.
രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ഓപ്പണറായി ബിസിസിഐ പരിഗണിക്കുന്ന താരമാണ് ജയ്സ്വാൾ. ഏകദിനത്തിൽ ഒരു മത്സരം മാത്രം കളിച്ച ജയ്സ്വാൾ ടെസ്റ്റിൽ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമാണ്. ഇപ്പോൾ താരവുമായി കോച്ചും സെലക്ടറും ഒരുപാട് നേരം സംസാരിക്കുന്ന രംഗം വൈറലാകുന്നതോട് കൂടി ഏകദിനത്തിൽ കൂടി അദ്ദേഹം സ്ഥിരം സാന്നിധ്യമാകുമെന്നാണ് ആരാധകർ പറയുന്നത്. ഈ ഓസ്ട്രേലിയൻ പര്യടനത്തിൽ തന്നെ അരങ്ങേറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് തന്നെ രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്നും മാറ്റിയതിലൂടെ തന്റെ സ്ഥാനം ചോദ്യചെയ്യപ്പെടുമെന്നുള്ള മുന്നറിയിപ്പാണ് രോഹിത്തിന് ബിസിസിഐ നൽകിയത്. ഇപ്പോൾ രണ്ടാം മത്സരത്തിന് ജയ്സ്വാളുമായുള്ള സംഭാഷണങ്ങൾ ആരാധകരുടെ സംശയങ്ങൾ കൂട്ടുന്നു. ആദ്യ മത്സരത്തിൽ വെറും എട്ട് റൺസ് നേടി രോഹിത് പുറത്തായിരുന്നു.
അഡ്ലെയഡ് ഓവലിൽ നാളെ ഒമ്പതിനാണ് രണ്ടാം മത്സരം. കളിക്കുവാണെങ്കിൽ ഫോമിലേക്ക് തിരിച്ചെത്തുക എന്നുള്ളത് രോഹിത് ശർമയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.
Content Highlights- Agarkar and Gambhir long chat with jaiswal before second ODI