ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിക്കറ്റ് കീപ്പര് ബാറ്റര് മുഹമ്മദ് റിസ്വാനെ പുറത്താക്കിയതിനെ ചൊല്ലി വിവാദം. പലസ്തീന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചതിനാണ് റിസ്വാനെ കോച്ച് മൈക്ക് ഹെസ്സണ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പുറത്താക്കാന് ക്രിക്കറ്റ് ബോര്ഡിനോട് ആവശ്യപ്പെട്ടതെന്ന് മുന് താരം റഷീദ് ലത്തീഫ് ആരോപിച്ചു.
പലസ്തീന് പതാക വീശിയതിന്റെ പേരിലും മതവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിലുമാണ് റിസ്വാനെതിരെ നടപടിയെടുത്തതെന്നും ലത്തീഫ് ആരോപിച്ചു.
കഴിഞ്ഞ വര്ഷം ബാബര് അസം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്തായതോടെയാണ് മുഹമ്മദ് റിസ്വാന് പാക് ഏകദിന ടീമിന്റെ ക്യാപ്റ്റനായത്. ക്യാപ്റ്റന് സ്ഥാനത്ത് 20 മത്സരങ്ങളില് മാത്രമാണ് റിസ്വാന് ടീമിനെ നയിച്ചത്.
റിസ്വാന് പകരം പേസര് ഷഹീന് ഷാ അഫ്രീദിയെയാണ് പാക് ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുത്തത്. മൂന്ന് ഫോര്മാറ്റിലും മൂന്ന് ക്യാപ്റ്റൻമാരുള്ള പാക് ടീമില് ടി20 ടീമിനെ സല്മാന് അലി ആഗയും ടെസ്റ്റ് ടീമിനെ ഷാന് മസൂദുമാണ് നയിക്കുന്നത്.
Content Highlights-