ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്സരത്തില് വമ്പൻ തോല്വി വഴങ്ങേണ്ടി വന്ന ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒക്ടോബര് 23 ന് അഡലെയ്ഡിലാണ് രണ്ടാം ഏകദിനം. ഈ മല്സരത്തില് ഇന്ത്യ പ്ലെയിങ് ഇലവനില് ചില മാറ്റങ്ങള് വരുത്തിയേക്കും.
മഴ കാരണം ഓവറുകള് വെട്ടിച്ചുരുക്കേണ്ടി വന്ന ഒന്നാം ഏകദിനത്തില് ഇന്ത്യ ഏഴ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ബാറ്റിങ് ദുഷ്കരമായ പിച്ചില് ഇന്ത്യ തുടക്കത്തില് തന്നെ തകര്ന്നതോടെ 26 ഓവറില് 136/9 റണ്സ് നേടിയത്. യഥാക്രമം 38 ഉം 31 ഉം റണ്സ് നേടിയ കെഎല് രാഹുലിന്റെയും അക്സര് പട്ടേലിന്റെയും പരിശ്രമം മൂലമാണ് ഇന്ത്യന് ബാറ്റിങ് വന് തകര്ച്ചയില് നിന്ന് കരകറിയത്.
ഏഴ് മാസങ്ങള്ക്ക് ശേഷം ആദ്യമായി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലി പൂജ്യത്തിനും രോഹിത് ശര്മ എട്ട് റണ്സിനും പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.
രണ്ടാം ഏകദിനം നടക്കുന്ന അഡലെയ്ഡില് ബാറ്റ്സ്മാന്മാര്ക്ക് അനുകൂലമായ സാഹചര്യങ്ങള് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ഏകദിനത്തില് പരാജയപ്പെട്ട രോഹിത് ശര്മയും വിരാട് കോഹ്ലിയും ഈ മല്സരത്തില് കൂടുതല് സമ്മര്ദത്തിലായിരിക്കും. ടീമില് സ്ഥാനം നിലനിര്ത്തിയില്ലെങ്കില് കരിയര് അപകടത്തിലാവും.
രോഹിത് ശര്മയുടെയും വിരാട് കോഹ്ലിയുടെയും അനിശ്ചിതമായ ഫോം കണക്കിലെടുത്ത് രണ്ടാം ഏകദിനത്തില് ഇന്ത്യ ഒരു അധിക ബാറ്ററെ കളിപ്പിക്കാന് സാധ്യതയുണ്ട്. പിച്ചിനെ ആശ്രയിച്ച് നിതീഷ് റെഡ്ഡിക്കോ വാഷിങ്ടണ് സുന്ദറിനോ പകരം യശസ്വി ജയ്സ്വാളിനെ ഇലവനില് ഉള്പ്പെടുത്തിയേക്കാം.
പെര്ത്തില് ഇടംകൈയ്യന് സ്പിന്നറായ കുല്ദീപ് യാദവിന് പകരം ഒരു അധിക സീമറെ കളിപ്പിച്ചിരുന്നു. അഡലെയ്ഡിലെ പിച്ചിന്റെ സ്വഭാവം പരിഗണിച്ച് പേസര് ഹര്ഷിത് റാണയെ ഒഴിവാക്കി കുല്ദീപിനെ ഇറക്കിയേക്കും.
ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്മ, ശുഭ്മാന് ഗില് (ക്യാപ്റ്റന്), യശസ്വി ജയ്സ്വാള്, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്, കെഎല് രാഹുല്, അക്സര് പട്ടേല്, വാഷിങ്ടണ് സുന്ദര്/നിതീഷ് റെഡ്ഡി, കുല്ദീപ് യാദവ്, അര്ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
Content Highlights: