'മറ്റുള്ളവരുടെ അജണ്ടകൾക്ക് വഴങ്ങുന്നു'; അഫ്ഗാനെ പിന്തുണച്ചതിൽ ICC യെ വിമർശിച്ച് പാകിസ്താൻ

ഐ സി സി മറ്റുള്ളവരുടെ അജണ്ടയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്നും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ അംഗീകരിക്കരുതെന്നും പാക് വാര്‍ത്താ വിനിമയ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു.

അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് ഐ സി സി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പാകിസ്താന്റെ വിമര്‍ശനം. ഐ സി സി മറ്റുള്ളവരുടെ അജണ്ടയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്നും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ അംഗീകരിക്കരുതെന്നും പാക് വാര്‍ത്താ വിനിമയ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു.

ഐസിസിയുടെ പ്രസ്താവന പുനഃപരിശോധിക്കണം. തെളിവുകളൊന്നും ഹാജരാക്കാതെയാണ് അഫ്ഗാന്‍ ബോര്‍ഡ് പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ പ്രകോപനത്തിന് വഴങ്ങി വിവാദപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കരുതെന്നും സംഘടന സ്വതന്ത്രമായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പക്തിക പ്രവിശ്യയിലെ വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐസിസിയും ബിസിസിഐയും പാകിസ്താന്റെ പേര് പരാമര്‍ശിക്കാതെ അനുശോചനമറിയിച്ചിരുന്നു. പിന്നാലെതന്നെ ചെയർമാൻ ജയ് ഷായും അഫ്ഗാൻ ക്രിക്കറ്റ് ബോർഡും ഇതേ വാക്കുകൾ ഉപയോഗിച്ചു. എന്നാല്‍, അഫ്ഗാന്റെ ഈ വാദം തെറ്റാണെന്നാണ് പാകിസ്താന്റെ നിലപാട്.

ത്രിരാഷ്ട്ര പരമ്പരയില്‍നിന്ന് അഫ്ഗാന്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് സിംബാബ്‌വെയെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയതായി പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അഫ്‌ഗാന്റെ പക്തിക പ്രവിശ്യയിലെ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെടുന്നത്. ഇതിന് പിന്നാലെ ആക്രമണം നടത്തിയത് പാകിസ്ഥാനാണെന്ന് അഫ്ഗാൻ ആരോപിച്ചു. എന്നാൽ പാക്സിതാൻ അത് തള്ളിക്കളഞ്ഞു.

Content Highlights: pakistan criticie icc for supporting afghanisthan

To advertise here,contact us