തുടർച്ചയായ മൂന്ന് തോൽവി; പക്ഷെ ഇന്ത്യൻ വനിതകൾക്ക് ഇനിയും സെമിയിൽ കടക്കാം!; സാധ്യതകൾ

തുടർച്ചയായ മൂന്നാം തോൽവിയാണ് ഇന്ത്യൻ വനിതകൾ ഇന്നലെ ഏറ്റുവാങ്ങിയത്

വനിതാ ലോകകപ്പിൽ ഇംഗ്ലണ്ടിന് തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. തുടർച്ചയായ മൂന്നാം തോൽവിയാണ് ഇന്ത്യൻ വനിതകൾ ഇന്നലെ ഏറ്റുവാങ്ങിയത്. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസ്‌ട്രേലിയയോടും തോറ്റ ഇന്ത്യ ഇന്നലെ ഇംഗ്ലണ്ടിനോടും തോൽവി സമ്മതിക്കുകയായിരുന്നു.

ഇന്ത്യയുടെ ഇനിയുള്ള സെമി സാധ്യതയിലേക്ക് നോക്കുകയാണെങ്കിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഇന്ത്യ നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. +0.526 ആണ് നെറ്റ് റൺ റേറ്റ്. അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലൻഡിനും നാല് പോയിന്റുണ്ട്, പക്ഷേ കുറഞ്ഞ നെറ്റ് റൺ റേറ്റ് -0.245 ആണ് അവർക്കുള്ളത്. ഒമ്പത് പോയിന്റ് വീതമുള്ള ഓസീസും ഇംഗ്ലണ്ടും എട്ട് പോയിന്റുള്ള ദക്ഷിണാഫ്രിക്കയും ഇതിനകം തന്നെ സെമി ഉറപ്പിച്ചിട്ടുണ്ട്.

ഇന്ത്യ അടുത്തതായി വ്യാഴാഴ്ച ന്യൂസിലൻഡിനെ നേരിടും, തുടർന്ന് ഒക്ടോബർ 26 ന് ബംഗ്ലാദേശിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരം.രണ്ട് മത്സരങ്ങളിലും ജയിച്ചാൽ സെമിഫൈനലിൽ സ്ഥാനം ഉറപ്പാക്കാം.

ന്യൂസിലൻഡിനോട് തോറ്റാൽ, ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ ന്യൂസിലാൻഡ് തോൽക്കുകയും പിന്നീട് ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും വേണം.

ഇന്ത്യക്ക് മുന്നേറാൻ മൂന്നാമതൊരു സാഹചര്യം കൂടിയുണ്ട്. ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിക്കുകയും ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്തുവെന്ന് കരുതുക. ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്താൽ, മികച്ച നെറ്റ് റൺ റേറ്റ് ഉള്ള ടീം മുന്നേറും.

Content Highlights: india women's team possibility in to semi final after 3 lose

To advertise here,contact us