ലണ്ടനിലേക്ക് താമസം മാറ്റിയത് എന്തിന്?; ഒടുവിൽ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ലണ്ടനിലേക്ക് താമസം മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ലണ്ടനിലേക്ക് താമസം മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി. മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ രവി ശാസ്ത്രി, മുൻ ഓസീസ് താരം ആദം ഗിൽക്രിസ്റ്റ് തുടങ്ങിയർ ചേർന്ന് മത്സരത്തിന് തൊട്ടുമുമ്പ് നടത്തിയ ടോക്ക് ഷോക്കിടെയാണ് കോഹ്‌ലിയുടെ വിശദീകരണം.

ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും നിന്നും വിരമിച്ച തനിക്ക് ഇനി ക്രിക്കറ്റിൽ കാര്യമായി ചെയ്യാനില്ലെന്നും കുടുംബത്തോടൊപ്പവും കുട്ടിക്കുമൊപ്പവുമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു. 'ജീവിതത്തിന്റെ പ്രത്യേക ഘട്ടമാണിത്, സ്വതന്ത്രമായി ജീവിക്കാനാണ് ഇഷ്ടം, അതാണ് ലണ്ടൻ തിരഞ്ഞെടുത്തത്, ഇന്ത്യയിൽ ചില പരിമിതികളുണ്ടെന്നും' വിരാട് പറഞ്ഞു.

ഐപി എൽ 2025 സീസണിൽ ആർ സി ബിക്കൊപ്പം കിരീടം നേടിയതിന് ശേഷമാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്കയും ലണ്ടനിലേക്ക് താമസം മാറ്റിയത്. നേരത്തെയും ഇടക്കിടക്ക് ലണ്ടനിൽ സന്ദർശനം നടത്താറുള്ള ഇരുവരും അവിടെ സ്ഥിരതാമസമാക്കുമെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ലണ്ടനിൽ ഇരുവർക്കും നിരവധി ആസ്തികളുമുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

അതേ സമയം നീണ്ട ഏഴ് മാസങ്ങൾക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിൽ തിരിച്ചെത്തിയ വിരാടിന് മികച്ച കംബാക്ക് അല്ല ഓസീസിനെതിരെ ആദ്യ ഏകദിനത്തിൽ ലഭിച്ചത്. ഒമ്പത് പന്തിൽ പൂജ്യം റൺസാണ് കോഹ്‌ലി നേടിയത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൂപ്പർ കോണോലിക്ക് ക്യാച് നൽകുകയായിരുന്നു.

Content Highlights-Why did he move to London?; Virat Kohli finally reveals the reason

To advertise here,contact us