ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ അക്കൗണ്ട് തുറക്കാതെ മടങ്ങിയിരിക്കുകയാണ് വിരാട് കോഹ്ലി. രോഹിത് ശർമ പുറത്തായതിന് പിന്നാലെയുള്ള കോഹ്ലിയുടെ പുറത്താക്കൽ ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്.
ഓഫ് സൈഡ് ദൗർബല്യമാണ് കോഹ്ലിയെ വേട്ടയാടുന്നതെന്നതാണ് എടുത്തു പറയേണ്ടത്. ഏറെ നാളുകളായി ഓഫ് സെെഡിലെ കെണി കോഹ്ലിയെ വേട്ടയാടുന്നുണ്ടായിരുന്നു. ഓഫ്സെെഡിന് പുറത്തെത്തുന്ന പന്തിൽ ബാറ്റുവെച്ച് കോഹ്ലി മടങ്ങുന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള പ്രശ്നമായിരുന്നു. ഇത് ആവർത്തിക്കുന്ന പ്രകടനമാണ് ഇപ്പോൾ താരം നടത്തിയത്.
മിച്ചൽ സ്റ്റാർക്കിന്റെ ഓഫ്സെെഡിലെത്തിയ എക്സ്ട്രാ ബൗൺസ് പന്തിലാണ് കോഹ്ലിയുടെ മടക്കമെന്നതാണ് എടുത്തു പറയേണ്ടത്. കോഹ്ലിക്ക് ഈ ദൗർബല്യം പരിഹരിക്കാനാവാത്തത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
VIRAT KOHLI GONE FOR A DUCK!#AUSvIND pic.twitter.com/cg9GbcMRAE
വിരാട് അവസാനമായി കളിച്ച ബോർഡർ ഗവാസ്ക്കർ ട്രോഫിയിലും താരം അഞ്ചിലേറെ തവണ പുറത്തായത് ഇതേ പ്രകാരമായിരുന്നു. വിരാടിന് നേരെയുള്ള ഈ തന്ത്രം വെളിപ്പെടുത്തി രംഗത്ത് എത്തിയെങ്കിലും വിരാട് വീണ്ടും അതിൽ വീണുകൊണ്ടിരുന്നു. അത് തന്നെയാണ് വീണ്ടും ഇന്നും ആവർത്തിച്ചത്.
അതേ സമയം മത്സരം മഴ മൂലം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 11.5 ഓവർ പിന്നിടുമ്പോൾ 37 ന് മൂന്ന് എന്ന നിലയിലാണ്. വിരാട് കോഹ്ലി(0), രോഹിത് ശർമ(8), ശുഭ്മാൻ ഗിൽ(10) എന്നിവരാണ് പുറത്തായത്.
Content Highlights-Virat doesn't learn his lesson; falls into the Aussie offside trap again; VIDEO