ഭോപ്പാൽ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന വിവാഹിതയാകുന്നു. ഇന്ത്യൻ സ്റ്റാർ ക്രിക്കറ്ററും സംഗീത സംവിധായകൻ പലാഷ് മുച്ചലും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ റിപ്പോർട്ടുകളിൽ പ്രതികരിച്ചിരിക്കുകയാണ് പലാഷ്. സ്മൃതി താമസിയാതെ ഇൻഡോറിന്റെ മരുമകൾ ആകുമെന്നാണ് പലാഷ് പരസ്യമായി വെളിപ്പെടുത്തിയത്.
ഇതോടെയാണ് പ്രണയത്തിലാണെന്ന് സ്ഥിരീകരണമായത്. വെള്ളിയാഴ്ച സ്റ്റേറ്റ് പ്രസ് ക്ലബ്ബിൽ നടന്ന ഒരു പരിപാടിക്കിടെ സ്മൃതിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇൻഡോർ സ്വദേശിയായ പലാഷ് മുച്ചലിന്റെ മറുപടി.
നിലവിൽ ഇന്ത്യക്കായി ഏകദിനലോകകപ്പ് കളിക്കുന്ന തിരക്കിലാണ് സ്മൃതി. ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് മുമ്പ് ടീമിന് പലാഷ് ആശംസകൾ അറിയിച്ചിരുന്നു.
Content Higlights-Palak Muchal admits relation with Smrithi Mandana