'പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയില്ല, ഞങ്ങൾ പഴയത് പോലെ തന്നെ'; ക്യാപ്റ്റൻ ഗില്ലിന്റെ പ്രതികരണം

ഇരുവരെയും ആരാധിച്ചാണ് താൻ വളർന്നതെന്നും അവരുടെ കളി തന്നെ പ്രചോദനമായിട്ടുണ്ടെന്നും ഗിൽ പറഞ്ഞു

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വേണ്ടി ഏകദിന നായകനാകാൻ ഒരുങ്ങുകയാണ് ശുഭ്മാൻ ഗിൽ. പുറത്ത് നടക്കുന്ന വിവാദങ്ങൾക്കും ഏറെ പ്രശ്‌നങ്ങൾക്കും വിവാദങ്ങൾക്കും ശേഷമാണ് അദ്ദേഹം ടീമിന്റെ നായകനാകുന്നത്. ഇന്ത്യൻ നായകനായിരുന്ന രോഹിത് ശർമയെ മാറ്റിയാണ് ഗില്ലിനെ നായകനാക്കിയത്. ഇതിന് ശേഷം താരത്തിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗിൽ.

പുറത്തുള്ള കാര്യങ്ങൾ എന്താണെന്ന് അറിയില്ലെന്നും എന്നാൽ ഇപ്പോഴും വിരാട് കോഹ്ലി- രോഹിത് ശർമ എന്നിവരുമായുള്ള ബന്ധം പഴയത് പോലെ തന്നെയാണെന്നാണ് ഗിൽ പറയുന്നത്. 'പുറത്ത് നടക്കുന്ന കഥ വ്യത്യസ്തമായിരിക്കാം. പക്ഷേ ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിൽ വ്യത്യാസമൊന്നുമില്ല. ഞങ്ങൾ മുമ്പത്തെപ്പോലെ തന്നെയാണ് ഒന്നും മാറിയിട്ടില്ല. അവർ ഇരുവരും വളരെ സഹായകരമാണ്. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഇരുവർക്കും അവരുടെ നിരീക്ഷണത്തിൽ വരുന്ന കാര്യങ്ങൾ എന്നോട് പറയാം അതുപോലെ എനിക്ക് അവരോട് എന്തെങ്കിലും ചോദിക്കണമെങ്കിൽ, ഞാൻ പോയി ചോദിക്കുകയും ചെയ്യു.

എന്റെ സാഹചര്യങ്ങളിൽ അവരായിരുന്നെങ്കിൽല എന്ത് ചെയ്യുമെന്ന് ഞാൻ ചോദിക്കും. എല്ലാവരുടെയും ചിന്തകൾ കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. മത്സരത്തിൽ എന്റെ മനസിലാക്കലും ഉൾപ്പെടുത്തികൊണ്ട് ഞാൻ തീരുമാനം എടുക്കുകയും ചെയ്യും,''ഗിൽ പറഞ്ഞു.

ഇരുവരെയും ആരാധിച്ചാണ് താൻ വളർന്നതെന്നും അവരുടെ കളി തന്നെ പ്രചോദനമായിട്ടുണ്ടെന്നും ഗിൽ പറഞ്ഞു. ഇരുവരെയും നയിക്കാൻ അവസരം ലഭിച്ചത് തനിക്ക് വലിയ കാര്യമാണെന്നും ഈ പരമ്പരയിൽ അവരിൽ നിന്നും പഠിക്കാൻ സാധിക്കുന്ന ഒരുപാട് നിമിഷങ്ങളുണ്ടാകുമെന്നും ഗിൽ കൂട്ടിച്ചേർത്തു.

ഒക്ടോബർ 19നാണ് പഏകദിന പരമ്പരയിൽ ആദ്യ മത്സരം. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

Content Highlights- Shubman Gill Talks About his Relations With rohit Sharma And Gill

To advertise here,contact us