തകർത്തടിച്ച് സാം കറൻ! ന്യൂസിലാൻഡ്-ഇംഗ്ലണ്ട് മത്സരം മഴമുടക്കി

20 ഓവറിൽ ആറ് വക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് ഇംഗ്ലണ്ട് നേടിയത്

ന്യൂസിലാൻഡ്-ഇംഗ്ലണ്ട് ആദ്യ ട്വന്റി-20 മത്സരം മഴ മൂലം മുടങ്ങി. ഇംഗ്ലണ്ടിന്റെ ബാറ്റിങ് കഴിഞ്ഞാണ് മഴ എത്തിയത്. ന്യൂസിലാൻഡിന് ഒരു ബോൾ പോലും നേരിടാൻ സാധിച്ചില്ല. 20 ഓവറിൽ ആറ് വക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് ഇംഗ്ലണ്ട് നേടിയത്. 49 റൺസ് നേടിയ സാം കറനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ജോസ് ബട്‌ലർ 29 റൺസ് നേടി.

ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 14 പന്തിൽ നിന്നും രണ്ട് സിക്‌സറും ഒരു ഫോറുമടിച്ച് 20 റൺസ് നേടി. ന്യൂസിലാൻഡിനായി ബൗൾ ചെയ്ത ആറ് ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് ഹെൻറി 26 റൺസ് വിട്ടുനൽകിയപ്പോൾ ജാക്കബ് ഡഫി 45 റൺസ് വിട്ടുനൽകി. കൈൽ ജാമേഴ്‌സൺ 27 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടി.

മിച്ചൽ സാന്റ്‌നർ 20 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി. ജെയിംസ നീഷമും മൈക്കൾ ബ്രേസ് വെല്ലുമാണ് വിക്കറ്റ് നേടിയ മറ്റ് ബൗളർമാർ. 20ാം തിയ്യതി ഇതേ ഗ്രൗണ്ടിൽ വെച്ചാണ് രണ്ടാം മത്സരവും.

Content Highlights- England VS Nz Rain hit tha play

To advertise here,contact us