ബംഗ്ലാദേശിനോടും രക്ഷയില്ല; ആദ്യ ഏകദിനത്തിൽ വിൻഡീസിന് 74 റണ്‍സിന്റെ തോൽവി

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വമ്പൻ തോല്‍വി.

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വമ്പൻ തോല്‍വി. 74 റണ്‍സിനാണ് ബംഗ്ലാദേശ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ്, 49.4 ഓവറില്‍ 207ന് എല്ലാവരും പുറത്തായി. 51 റണ്‍സ് നേടിയ തൗഹിദ് ഹൃദോയാണ് ടോപ് സ്‌കോറര്‍. മഹിദുള്‍ ഇസ്ലാം 46 റണ്‍സെടുത്തു.

വിന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 39 ഓവറില്‍ 133ന് എല്ലാവരും പുറത്തായി. 44 റണ്‍സെടുത്ത ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.ആറ് വിക്കറ്റ് വീഴ്ത്തിയ റിഷാദ് ഹുസൈനാണ് വിന്‍ഡീസിനെ തകര്‍ത്തത്.

ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി. ഇന്ത്യയോട് ടെസ്റ്റ് പരമ്പരയും അതിന് മുമ്പ് ടി 20 യിൽ നേപ്പാളിനോടും തോറ്റ വിൻഡീസിന് ഏകദിനത്തിലും തങ്ങളുടെ കഷ്ടകാലം തുടരുകയാണ്.

Content Highlights-bangladesh vs west indes odi match

To advertise here,contact us