പാക് വ്യോമാക്രമണത്തിൽ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ട സംഭവം; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാൻ

പക്ടിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടത്

പാക് വ്യോമാക്രമണത്തിൽ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ട സംഭവം; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്ഗാൻ
dot image

പാകിസ്താനെതിരായ ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്​ഗാൻ ക്രിക്കറ്റ് ബോർഡ്. അഫ്ഗാനിസ്ഥാനിലെ പാകിസ്താന്‍ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഫ്​ഗാന്റെ കടുത്ത തീരുമാനം.

കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്. പക്ടിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടത്. നവംബർ 17ന് ആരംഭിക്കാനിരിക്കുന്ന പാകിസ്താനും ശ്രിലങ്കയ്ക്കുമെതിരായ ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമാകാന്‍ വേണ്ടി പാകിസ്താന്‍ അതിര്‍ത്തിയിലെ ഉര്‍ഗുനില്‍ നിന്നും ശാരണയിലേക്ക് സഞ്ചരിക്കവേയായിരുന്നു ആക്രമണമെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അറിയിച്ചു.

ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാക് ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രസ്താവനയിലൂടെ അറിയിച്ചത്. ഭീരുത്വപരമായ ആക്രമണമാണ് ഇതെന്ന് അഫ്​ഗാൻ ക്രിക്കറ്റ് എക്സില്‍ കുറിച്ചു.

പാകിസ്താന്‍ നടത്തുന്ന സമീപകാല ആക്രമണങ്ങളെ അപലപിച്ച് അഫ്ഗാന്‍ ടി20 ടീം ക്യാപ്റ്റന്‍ റാഷിദ് ഖാനും രംഗത്തെത്തി. അധാർമ്മികപരമായ സംഭവമാണെന്നാണ് റാഷിദ് പ്രതികരിച്ചത്. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള എസിബി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. റാഷിദിനെ കൂടാതെ അഫ്ഗാന്‍ താരങ്ങളായ മുഹമ്മദ് നബിയും ഫസല്‍ഹഖ് ഫാറൂഖിയും സംഭവത്തെ അപലപിച്ചു.

Content Highlights: Afghanistan Boycotts Pakistan Tri-Series After 3 Cricketers Die In PAK Airstrike

dot image
To advertise here,contact us
dot image