അവൻ വിജയിച്ചാൽ നിങ്ങൾ പുകഴ്ത്തുമോ? ഇല്ല..! നേരത്തെ ചോദ്യം ചെയ്ത യുവതാരത്തെ പിന്തുണച്ച് അശ്വിൻ

കോച്ച് ഗൗതം ഗംഭീറിന്റെ ഇഷ്ടക്കാരനായത് കൊണ്ടാണ് ടീമിൽ സെലക്ഷൻ ലഭിക്കുന്നതെന്ന് മുൻ താരങ്ങളടക്കം ഒരുപാട് പേർ വിമർശിച്ചിരുന്നു

ഇന്ത്യൻ യുവ പേസ് ബൗളറായ ഹർഷിത് റാണക്ക് നിരന്തരം ട്രോളുകൾ ലഭിക്കാറുണ്ട്. ഇന്ത്യൻ ടീമിൽ എപ്പോഴും സെലക്ഷൻ കിട്ടുന്നതിനാലാണ് താരത്തിനെതിരെ ട്രോളുകൽ ലഭിക്കുന്നത്. 23 വയസ്സുകാരനായ പേസ് ബൗളർ ഇതിനോടകം തന്നെ മൂന്ന് ഫോർമാറ്റിലും ഇന്ത്യക്ക് വേണ്ടി അരങ്ങേറി കഴിഞ്ഞു. എന്നാൽ താരം കോച്ച് ഗൗതം ഗംഭീറിന്റെ ഇഷ്ടക്കാരനായത് കൊണ്ടാണ് ടീമിൽ സെലക്ഷൻ ലഭിക്കുന്നതെന്ന് മുൻ താരങ്ങളടക്കം ഒരുപാട് പേർ വിമർശിച്ചിരുന്നു. എന്നാല് ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ഇതിഹാസ താരമായ ആർ അശ്വിൻ.

ഒരു കളിക്കാരൻ പോലും വ്യക്തിപരമായി വിമർശനത്തിന് വീധേയമാകരുതെന്നും വിമർശനങ്ങൾ എപ്പോഴും കളിയുടെ മെറ്റിനനസരിച്ച് മാത്രമായിരിക്കണമെന്ന് മാത്രമാണ് അശ്വിൻ പറയുന്നത്. 'നെഗറ്റീവിറ്റി വേഗത്തിൽ പരക്കും, കളിക്കുന്നതിന് മുമ്പ് തനിക്ക് നേരയെുള്ള വിമർശനങ്ങൾ ഹർഷിത് റാണ കാണുന്നത് ആലോചിച്ച് നോക്കൂ. കളിക്കാരുടെ സ്‌കിൽസും ടെക്‌നിക്കും സ്റ്റൈലുമെല്ലാം നമുക്ക് വിമർശിക്കാം എന്നാൽ അവരെ വ്യക്തിപരമായി അറ്റാക്ക് ചെയ്യരുത്,' അശ്വിൻ പറഞ്ഞു.

'എല്ലാവരും റാണയെ ടാർഗറ്റ് ചെയ്യുന്നത് നമ്മൾ കാണുന്നു. എന്നാൽ നാളെ അവൻ നന്നായി പെർഫോം ചെയ്താൽ ആരും പ്രശംസിക്കുകയുമി,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ കൂട്ടിച്ചേർത്തു.

എന്നാൽ നേരത്തെ അശ്വിനും റാണക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. റാണയെ സെലക്ട് ചെയ്യുന്നതിന്റെ കാരണം മനസിലാകുന്നില്ല എന്നായിരുന്നു അശ്വിൻ പറഞ്ഞത്.

'സെലക്ഷൻ കമ്മിറ്റി എന്തിനാണ് ഹ?ർഷിത്തിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇതിനു പിന്നിലെ കാരണം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. എന്റെ അഭിപ്രായത്തിൽ ഓസ്ട്രേലിയയിൽ ബാറ്റുചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ബോളറെ ടീമിന് ആവശ്യമുണ്ട്. റാണയ്ക്ക് ബാറ്റുചെയ്യാനാകുമെന്ന് ആരോ വിശ്വസിക്കുന്നു, അതുകൊണ്ടാണ് എട്ടാം നമ്പർ സാധ്യത മുന്നിൽ കണ്ട് റാണയെ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷേ റാണയുടെ കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല എന്നതാണ് സത്യം', എന്നായിരുന്നു അശ്വിൻ അന്ന് പറഞ്ഞത്.

Content Highlights- R ashwin slams Harshit Rana's Critics

To advertise here,contact us