രോഹിത്തും കോഹ്‌ലിയും ലോകകപ്പിന് ഉണ്ടാവുമെന്ന് ട്രാവിസ് ഹെഡ്; ചർച്ചയായി അക്‌സറിന്റെ റിയാക്ഷന്‍, വീഡിയോ

ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ അക്സർ പട്ടേലിനൊപ്പം സംസാരിക്കവേയായിരുന്നു ഹെഡിന്റെ പ്രതികരണം

2027 ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ബാറ്റര്‍മാരായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തുടരുമെന്ന് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. രോഹിതും കോഹ്‌ലിയും അധിക നാള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹെഡിന്റെ പ്രവചനം. ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ അക്സർ പട്ടേലിനൊപ്പം സംസാരിക്കവേയായിരുന്നു ഹെഡിന്റെ പ്രതികരണം.

'വൈറ്റ് ബോൾ ക്രിക്കറ്റിൽ‌ മികച്ച പ്രകടനം പുറത്തെടുക്കുന്ന നിലവാരമുള്ള താരങ്ങളാണ് ഇരുവരും. വിരാട് ഏറ്റവും മികച്ച വൈറ്റ്-ബോള്‍ താരമാണ്. രോഹിത്തും ഒട്ടും പിന്നിലല്ല. ഒരേ ഫോര്‍മാറ്റില്‍ കളിക്കുന്ന താരമെന്ന നിലയില്‍ രോഹിതിനോടും അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിലും ഏറെ ബഹുമാനം തോന്നുന്നു. ഒരു ഘട്ടത്തില്‍ അവര്‍ക്ക് അവരെ നഷ്ടമാകുമെന്ന് രണ്ടുപേര്‍ക്കും 37 വയസ്സ് തികഞ്ഞുവെന്നാണ് കരുതുന്നത്', ഹെഡ് പറഞ്ഞു.

Travis Head: They both are white ball greats. Probably Virat Kohli is the greatest white-ball player and Rohit Sharma is not far behind. I hope they both are going to play 2027 World Cup. It will be great for the game. pic.twitter.com/ktmugNlc9T

എന്നാൽ‌ ഹെഡ് സംസാരിക്കുന്നതിനിടയിൽ അക്സറിന്റെ പ്രതികരണമാണ് ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത്. രോഹിത്തിന്റെയും കോഹ്‌ലിയുടെയും ഭാവിയെ കുറിച്ച് സംസാരിക്കുന്നതിനിടെ ഹെഡ് തിരിഞ്ഞു നിന്ന് തന്റെ അടുത്ത് നിൽക്കുന്ന അക്‌സറിനെ നേരിട്ട് നോക്കുന്നുണ്ട്. ഇരുവരുടെയും ഭാവിയെക്കുറിച്ച് സ്ഥിരീകരണം ചോദിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.

ഇരുതാരങ്ങളുടെയും ഭാവിയെ കുറിച്ച് നിലനിൽക്കുന്ന ഊഹാപോഹങ്ങളെ ഔദ്യോഗികമായി സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയ്യാറാവാതെ അക്സർ നിഗൂഢമായി ചിരിക്കുക മാത്രമാണ് ചെയ്തത്. സംഭവത്തിന്‍റെ വീഡിയോ വൈറലായിട്ടുണ്ട്.

Content Highlights: Axar Patel's Reaction As Travis Head Makes Big Prediction On Virat Kohli, Rohit Sharma goes viral

To advertise here,contact us