പരാജയത്തെ കുറിച്ചുള്ള വിരാട്ടിന്റെ മാസ് പോസ്റ്റ് വലിയ സിഗ്നൽ അല്ല! അതിന് പിന്നിൽ മറ്റൊരു കാരണം

2027 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി വിരാട് കളിക്കുമൊ എന്ന കാര്യത്തിൽ ഒരുപാട് ചർച്ചകൾ അരങ്ങേറുന്നുണ്ട്

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഇതിഹാസ താരം വിരാട് കോഹ്ലി. ടെസ്റ്റിൽ നിന്നും ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ വിരാട് ഏകദിന ക്രിക്കറ്റിൽ തുടരുകയാണ്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടിയതിന് ശേഷം ആദ്യമായി ക്രിക്കറ്റ് ഫീൽഡിലേക്ക് എത്തുന്ന വിരാടിനേക്കാണാൻ ആരാധക കൂട്ടം കാത്തിരിക്കുകയാണ്.

2027 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി വിരാട് കളിക്കുമൊ എന്ന കാര്യത്തിൽ ഒരുപാട് ചർച്ചകൾ അരങ്ങേറുന്നുണ്ട്. ലോകകപ്പിൽ കളിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് വിരാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പ് ആരാധകരെ ആവേശത്തിലാക്കുന്ന പോസ്റ്റുമായി വിരാട് എത്തിയത. എക്‌സിലാണ് വിരാടിന്റെ ഒരു വരിയിൽ ഒതുങ്ങുന്ന പോസ്റ്റ്.

'നിങ്ങൾ എന്ന് വിട്ടുകൊടുക്കാൻ തയ്യാറാകുന്നുവോ അന്ന് മാത്രമാണ് നിങ്ങൾ തോൽക്കുന്നത്,' എന്നായിരുന്നു വിരാട് എക്‌സിൽ കുറിച്ചത്. എന്നാൽ ഇത് വിരാട് ആരാധകരെ ആവേശത്തിലാതക്കാൻ വേണ്ടി വേണ്ടി ചെയ്തതല്ല. വിരാട് തിരിച്ചുവരവിന് ഒരുങ്ങുന്നു എന്നായിരുന്നു ഇതേറ്റെടുത്ത സോഷ്യൽ മീഡിയ പറഞ്ഞത്. എന്നാൽ സ്വന്തം ബ്രാൻഡ് പ്രമോട്ട് ചെയ്യാൻ വേണ്ടിയാണ് വിരാട് ഈ പോസ്റ്റ് ചെയ്തത്.

തന്റെ വസ്ത്ര ബ്രാൻഡിന്റെ ഒരു പ്രൊമോഷണൽ വീഡിയോയുടെ ടീസറിന്റെ ഭാഗമായിരുന്നു ആ പോസ്റ്റ്. WROGN എന്ന തന്റെ വസ്ത്ര ബ്രാൻഡിന്റെ പോസ്റ്റായിരുന്നു അത്. വിജയം ഒരിക്കലും പഠിപ്പിക്കാത്തത് പരാജയം നിങ്ങളെ പഠിപ്പിക്കുമെന്നും അദ്ദേഹം ടീസറിനൊപ്പം കമന്റ് ചെയ്തു.

Failure teaches you what victory never will. @staywrogn #StayWrogn pic.twitter.com/Uinsn3vv2s

ഒക്്‌ടോബർ 19നാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരമാണ് ഏകദിന പരമ്പരയിൽ അഞ്ച് ടി-20 മത്സരങ്ങളും ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കും.

Content Highlights- Virat's Post about failure is about Ad

To advertise here,contact us