നിങ്ങൾ തോൽക്കുന്നത് അപ്പോൾ മാത്രമാണ്! ഓസീസ് പര്യടനത്തിന് മുമ്പ് വിരാടിന്റെ മാസ് പോസ്റ്റ്

2027 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി വിരാട് കളിക്കുമൊ എന്ന കാര്യത്തിൽ ഒരുപാട് ചർച്ചകൾ ഒരുപാട് അരങ്ങേറുന്നുണ്ട്

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഇതിഹാസ താരം വിരാട് കോഹ്ലി. ടെസ്റ്റിൽ നിന്നും ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയ വിരാട് ഏകദിന ക്രിക്കറ്റിൽ തുടരുകയാണ്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടിയതിന് ശേഷം ആദ്യമായി ക്രിക്കറ്റ് ഫീൽഡിലേക്ക് എത്തുന്ന വിരാടിനേക്കാണാൻ ആരാധക കൂട്ടം കാത്തിരിക്കുകയാണ്.

2027 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി വിരാട് കളിക്കുമൊ എന്ന കാര്യത്തിൽ ഒരുപാട് ചർച്ചകൾ ഒരുപാട് അരങ്ങേറുന്നുണ്ട്. ലോകകപ്പിൽ കളിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് വിരാട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പ് ആരാധകരെ ആവേശത്തിലാക്കുന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിരാട്. എക്‌സിലാണ് വിരാടിന്റെ ഒരു വരിയിൽ ഒതുങ്ങുന്ന പോസ്റ്റ്.

'നിങ്ങൾ എന്ന് വിട്ടുകൊടുക്കാൻ തയ്യാറാകുന്നുവോ അന്ന് മാത്രമാണ് നിങ്ങൾ തോൽക്കുന്നത്,' എന്നായിരുന്നു വിരാട് എക്‌സിൽ കുറിച്ചത്.

The only time you truly fail, is when you decide to give up.

ഒക്ടോബർ 19നാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരമാണ് ഏകദിന പരമ്പരയിൽ അഞ്ച് ടി-20 മത്സരങ്ങളും പരമ്പരയിലുണ്ട്.

Content Highlights- Virat Kohli's Massive Post before the Australian Series

To advertise here,contact us