അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യ-ഇഎപി ക്വാളിഫയറിലെ സൂപ്പർ സിക്സ് ഘട്ടത്തിന് മുന്നേ തന്നെയാണ് യോഗ്യത ലഭിച്ചത്. ഈ ഘട്ടത്തിൽ നിന്ന് ഒരു ടീമിന് കൂടി ലോകകപ്പ് യോഗ്യത നേടാനാകും.
ഇന്നലെ നടന്ന മത്സരത്തിൽ യുഎഇ സമോവയെ 77 റൺസിന് തകർത്തതോടെയാണ് നേപ്പാളിനും ഒമാനും ലോകകപ്പ് യോഗ്യത ലഭിച്ചത്. മലയാളിയായ അലിഷാൻ ഷറഫുവിന്റെ മികവാണ് യു എ ഇ ടീമിനെന്ന പോലെ ഒമാൻ, നേപ്പാൾ ടീമുകൾക്കും ഗുണമായത്. താരം യുഎഇക്ക് വേണ്ടി 51 പന്തിൽ 86 റണ്സ് അടിച്ചുകൂട്ടി.
നിലവിൽ സൂപ്പർ സിക്സ് പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി യുഎഇ മൂന്നാം സ്ഥാനത്താണ്. ഒമാനും നേപ്പാളും നെറ്റ് റൺറേറ്റിന്റെ മാത്രം വ്യത്യാസത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്. യുഎഇ അടുത്തതായി ഒക്ടോബർ 16ന് ജപ്പാനുമായി നിർണ്ണായക മത്സരത്തിന് ഇറങ്ങും.
Content Highlights: Malayali Sharaf shines; Nepal and Oman secure T20 World Cup; UAE also close