രഞ്ജി ട്രോഫിയില് മഹാരാഷ്ട്രക്കെതിരെ ആദ്യ ദിനം കണ്ടത് കേരളത്തിന്റെ സർവാധിപത്യമായിരുന്നു. ആദ്യ ദിനം തന്നെ ഏഴ് വിക്കറ്റുകൾ നേടാൻ കേരളത്തനായി ചേർക്കാനായത് വെറും 179 റണ്സ് മാത്രമാണ്. ഇന്ന് ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നേടി വേഗത്തിൽ ബാറ്റ് ചെയ്ത് മികച്ച ലീഡ് സ്വന്തമാക്കാനാകും കേരളത്തിന്റെ ശ്രമം.
മഴയെ തുടര്ന്ന് 59 ഓവറുകള് മാത്രമാണ് എറിയാൻ സാധിച്ചത്. ഒരു ഘട്ടത്തില് അഞ്ചിന് 18 റണ്സെന്ന നിലയില് തകര്ന്ന മഹാരാഷ്ട്രയെ റുതുരാജ് ഗെയ്കവാദിന്റെ (91) ഇന്നിംഗ്സാണ് രക്ഷിച്ചത്. മുന് കേരള താരം ജലജ് സക്സേന 49 റണ്സെടുത്തു.
ഇന്നലെ കളി നിര്ത്തുമ്പോള് വിക്കി ഒസ്ത്വാള് (10), രാമകൃഷ്ണ ഘോഷ് (11) എന്നിവരാണ് ക്രീസില്. നാല് വിക്കറ്റ് നേടിയ നിധീഷ് എം ഡിയാണ് മഹാരാഷ്ട്രയെ തകര്ത്തത്. ബേസില് എന് പി രണ്ട് വിക്കറ്റ് വീഴ്ത്തി.
Content Highlights: kerala ranjitrophy updates