IPL ൽ ലഖ്‌നൗവിനൊപ്പം പുതിയ റോളിൽ കെയ്ൻ വില്യംസൺ; സ്വാഗതം ചെയ്ത് ഗോയങ്ക

ഐ‌പി‌എല്ലിൽ ആകെ മൊത്തം 79 മത്സരങ്ങളിൽ നിന്ന് 2128 റൺസ് നേടിയിട്ടുണ്ട്

ഐ പി എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ സ്ട്രാറ്റജിക് അഡ്വൈസറായി മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ നിയമിച്ചു. ടീമുടമ സഞ്ജീവ് ഗോയങ്കയാണ് ഇത് പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ എൽഎസ്ജിയുടെ മെന്ററായി സേവനമനുഷ്ഠിച്ച സഹീർ ഖാന്റെ പകരക്കാരനായാണ് വില്യംസൺ എത്തുന്നത്.

35 കാരനായ വില്യംസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവ കളിക്കാരനായി തുടരുന്നു. തന്റെ കരിയറിൽ, 105 ടെസ്റ്റുകളിൽ നിന്ന് 9,276 റൺസും 173 ഏകദിനങ്ങളിൽ നിന്ന് 7,236 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. ഈ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ അദ്ദേഹം ഫാബ് ഫോറിലും ഉൾപ്പെടുന്നു.

ഐ‌പി‌എല്ലിൽ വർഷങ്ങളോളം സൺ‌റൈസേഴ്‌സ് ഹൈദരാബാദിനെ പ്രതിനിധീകരിച്ച താരം ആകെ മൊത്തം 79 മത്സരങ്ങളിൽ നിന്ന് 2128 റൺസ് നേടിയിട്ടുണ്ട്.

Content Highlights: Kane Williamson joins Lucknow Super Giants,

To advertise here,contact us