ഇത്തവണ സക്‌സേനയുടെ രക്ഷകവേഷം മഹാരാഷ്ട്രക്ക് വേണ്ടി; കേരളത്തിനെതിരെ തിരിച്ചുവരവ്

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ കംബാക്ക്

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ കംബാക്ക്. 18 റണ്‍സിന് അഞ്ച് വിക്കറ്റും നഷ്ടമായി കൂട്ടത്തകര്‍ച്ചയിലായ മഹാരാഷ്ട്രയെ റുതുരാജ്-ജലജ് സക്സേന കൂട്ടുകെട്ടാണ് 50 കടത്തിയത്. ഇരുവരും ചേര്‍ന്ന് പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 81 റണ്‍സെടുത്തിട്ടുണ്ട്. 35 റൺസുമായി ഋതുരാജ് ഗെയ്ക്വാദും, 30 റൺസുമായി ജലജ് സക്‌സേനയുമാണ് ക്രീസിൽ.

നേരത്തെ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഗ്രൗണ്ടിലെ റിസൾട്ട്. എം.ഡി നിതീഷ് മൂന്ന് വിക്കറ്റും നെടുമൻകുഴി ബേസിൽ രണ്ട് വിക്കറ്റും വീഴ്ത്തി. ഓപ്പണിങ് ബാറ്ററായ പൃഥ്വി ഷാ (0), അർഷിൻ കുൽകർണി (0), സിദ്ദേശ് വീർ (0), ക്യാപ്റ്റൻ അൻങ്കിത് ബവ്‌നെ (0), സൗരഭ് നവാലെ(7) എന്നിവരാണ് പുറത്തായ ബാറ്റർമാർ.

Content Highlights- This time Saxena's role is a savior for Maharashtra; comeback against Kerala

To advertise here,contact us