സച്ചിന് പകരം വാർണർ; ഏകദിന ഇലവൻ തിരഞ്ഞെടുത്ത് മാക്‌സ്‌വെൽ; പിന്നാലെ ട്വിസ്റ്റ്

രോഹിത് ശർമയായിരുന്നു മറ്റൊരു ഓപ്പണർ.

ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര അടുത്തെത്തിയിരിക്കുകയാണ്. ഇതിനിടെ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളിൽ നിന്നും ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുകയാണ് ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. സച്ചിൻ ടെണ്ടുൽക്കറിന് പകരം മുൻ ഓസീസ് താരം ഡേവിഡ് വാർണറെയാണ് മാക്‌സ് വെൽ തിരഞ്ഞെടുത്തത്,. രോഹിത് ശർമയായിരുന്നു മറ്റൊരു ഓപ്പണർ.

ഇംഗ്ലണ്ട് നിരയിൽ നിന്നും ആരെയും തിരഞ്ഞെടുക്കാതിരുന്ന മാക്‌സ് വെൽ ഇന്ത്യയിൽ നിന്നും അഞ്ച് പേരെയായിരുന്നു തിരഞ്ഞെടുത്തത്. ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന് വേണ്ടിയാണ് രോഹിത്തിനൊപ്പം വാർണറെ തിരഞ്ഞെടുത്ത് എന്ന് വാർണർ പറഞ്ഞു. എന്നാൽ അവസാനം അഞ്ച് ഓസ്‌ട്രേലിയൻ താരങ്ങളെയെ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞപ്പോൾ വിഷമത്തോടെയാണെങ്കിലും വാർണറെ മാറ്റി രോഹിത്തിനൊപ്പം അദ്ദേഹം സച്ചിനെ തന്നെ തിരഞ്ഞെടുത്തു.

വിരാട് കോഹ്ലി, എംഎസ് ധോണി, അനിൽ കുംബ്ലെ, ജസ്പ്രീത് ബുംറ, എന്നിവരാണ് മാക്‌സ് വെല്ലിന്റെ ഇലവനിൽ ഇടം പിടിച്ച മറ്റ് ഇന്ത്യക്കാർ. മുൻ ഓസീസ് നായകൻറിക്കി പോണ്ടിങ്, മൈക്കൽ ബെവൻ, ഷെയ്ൻ വാട്‌സൺ, പേസർമാരായ ഗ്ലെൻ മക്ഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരും മാക്‌സ്വെല്ലിൻറെ ടീമിലെത്തി.

മാക്‌സ്വെല്ലിന്റെ ഇലവൻ

സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റിക്കി പോണ്ടിംഗ്, ഷെയ്ൻ വാട്‌സൺ, എം എസ് ധോണി, മൈക്കൽ ബെവൻ, അനിൽ കുംബ്ലെ, ജസ്പ്രീത് ബുമ്ര, ബ്രെറ്റ് ലീ, ഗ്ലെൻ മക്ഗ്രാത്ത്.

Content Highlights- Glenn Maxwell Selects All time ODI eleven

To advertise here,contact us