വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും മികച്ച ജയവുമായി ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 121 റൺസ് ടാർഗറ്റ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഇന്ത്യക്കായി കെഎൽ രാഹുൽ അർധസെഞ്ച്വറി കുറിച്ചു. രണ്ട് ടെസ്റ്റിലും മാറ്റങ്ങളൊന്നുമില്ലാതെയായിരുന്നു ഇന്ത്യ ഇറങ്ങിയത്. രണ്ട് മത്സരത്തിലും പേസ് ബൗളിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി കളത്തിലിറങ്ങിയിരുന്നു. ഇതിനിനെതിരെയിപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
നിതീഷിന്റെ റോൾ വ്യക്തമല്ലെന്നും ഇതിന് ആണെങ്കിൽ അക്സർ പട്ടേലിനെയൊ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെയോ കളിപ്പിക്കുന്നത് അല്ലെ നല്ലത് എന്നും അശ്വിൻ ചോദിച്ചു. നിതീഷിനേക്കാൾ നന്നായി ആ റോളിൽ അക്സർ തിളങ്ങിയിട്ടുണ്ടെന്നും അശ്വിൻ പറഞ്ഞു.
ഇതാണ് നിതീഷ് കുമാർ റെഡ്ഡിയുടെ റോളെങ്കിൽ, അതിലും നല്ലത് നിങ്ങൾക്ക് ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെയോ ബൗളറെയോ കളിപ്പിക്കുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്ക് അക്സർ പട്ടേലിനെ കളിപ്പിക്കാം. അദ്ദേഹം മികച്ച രീതിയിലാണ് കളിച്ചിട്ടുള്ളത്. അക്സർ ഒരു മാച്ച് വിന്നറാണ്. എപ്പോഴാണ് നിതീഷ് റെഡ്ഡി ബാറ്റിങ്ങിന് വരുന്നത്? നിങ്ങൾ ഒരു എക്സ്ട്രാ ബൗളറെ കളിപ്പിക്കണമെന്ന് ഞാൻ പറയുന്നില്ല, അപ്പോൾ മാത്രമേ ഒരു സ്പെഷ്യലിസ്റ്റ ബാറ്ററെ കളിപ്പിക്കാം അവിടെ. ഈ റോളിൽ അക്സർ നിതീഷിനേക്കാൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്,' യൂട്യൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ പറഞ്ഞു.
നിതീഷ് നല്ല ബാറ്ററാണെന്നും എന്നാൽ റോൾ മനസിലാക്കാതെ കളിപ്പിക്കേണ്ട കാര്യമില്ലെന്നും അശ്വിൻ പറയുന്നു. അക്സറിന് സ്പിന്നർമാർക്കെതിരെ മികച്ച ഡിഫൻസുണ്ടെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
Content Highlights- R Ashwin says Nitish Kumar Reddy doesnt have proper role in Indian team