ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം ക്യാപ്റ്റന്റെ പുറത്താകൽ ആഘോഷിച്ച് പാകിസ്താൻ ആരാധകർ; കാരണം വിചിത്രം!

പാകിസ്താൻ ക്യാപ്റ്റൻ ഷാൻ മസൂദ് (76) ഉത്തരവാദിത്തത്തോടെ ടീം ടോട്ടൽ പതിയെ മുന്നോട്ട് നയിക്കുകയിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ സ്വന്തം ക്യാപ്റ്റന്റെ പുറത്താകൽ ആഘോഷിച്ച് പാകിസ്താൻ ആരാധകർ. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്തത് പാകിസ്താനായിരുന്നു. ഓപണർ അബ്ദുല്ല ഷഫീഖ് (2) വേഗം മടങ്ങിയ ശേഷം ഇമാമുൽ ഹഖിനൊപ്പം (93), പാകിസ്താൻ ക്യാപ്റ്റൻ ഷാൻ മസൂദ് (76) ഉത്തരവാദിത്തത്തോടെ ടീം ടോട്ടൽ പതിയെ മുന്നോട്ട് നയിക്കുകയിരുന്നു.

ഒടുവിൽ പ്രനെലൻ സുബ്രയെന്റെ പന്തിൽ ഷാൻ മസൂദ് പുറത്തായപ്പോൾ ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾ നിറഞ്ഞ ഗാലറിയിൽ നിന്നും ആർപ്പും ആരവവും ഉയർന്നു. എതിർ ടീം അംഗം പുറത്തായ ആഘോഷം പോലെ ഗാലറി തുള്ളിച്ചാടുന്നത് കണ്ട് കമന്ററി മൈകിന് മുന്നിലിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരം ഷോൺ പൊള്ളോക്കും ഞെട്ടി.

ക്യാപ്റ്റന്റെ പുറത്താവലിനേക്കാൾ, അടുത്ത ബാറ്റ്സ്മാനു വേണ്ടിയുള്ള ആഘോഷമായിരു അത്. മുൻ നായകൻ കൂടിയായ ബാബർ അസം ക്രീസിലെത്തുന്ന സന്തോഷം പക്ഷെ അധിക സമയം നീണ്ടുനിന്നില്ല. വെറും 23 റൺസുമായി അധികം വൈകാതെ താരം കൂടാരം കയറി. കഴിഞ്ഞ ഏഷ്യ കപ്പ് ടൂർണ്ണമെന്റിലൊന്നും ബാബർ അസമിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിന്റെ കൂടി പ്രതിഷേധമായിരുന്നു കാണികളുടെ ഈ പ്രതികരണം. അതേ സമയം സംഭവം കണ്ട കമന്ററി ബോക്സിൽ പൊള്ളാക്ക് സ്വന്തം ക്യാപ്റ്റനോട് ഇത്തരത്തിലൊന്നും പെരുമാറരുതെന്ന് ഉപദേശിച്ചു.

അതേ സമയം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം പാകിസ്താൻ മികച്ച നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് എന്ന നിലയിലാണ്. മുഹമ്മദ് റിസ്വാൻ 62ഉം, സൽമാൻ ആഗ 52ഉം റൺസുമായി പുറത്താകാതെ നിൽകുകയാണ്.

Content Highlights:shan Masood not wanted in Lahore; crowd groans at dropped chance

To advertise here,contact us