അസാധ്യ ത്രില്ലർ! ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഓവറിൽ തോറ്റ് ബംഗ്ലാ വനിതകൾ

അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പ്രോട്ടീസിന്റെ വിജയം

വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ത്രില്ലർ വിജയവുമായി ദക്ഷിണാഫ്രിക്കൻ വനിതകൾ. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പ്രോട്ടീസിന്റെ വിജയം. 37 റൺസുമായി പുറത്താകാതെ നിന്ന നദീൻ ഡി ക്ലാർക്കാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. നാല് പന്തിൽ വിജയിക്കാൻ നാല് റൺസ് ആവശ്യമുള്ളപ്പോൾ നദീൻ സിക്‌സറടിക്കുകയായിരുന്നു.

ഒരു ഘട്ടം 78ന് അഞ്ച് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 62 റൺസ് നേടിയ ക്ലോയ് ട്രയോണും 56 റൺസുമായി മരിസാനെ കാപ്പുമാണ് കളി ദക്ഷിണാഫ്രിക്കക്ക് അനുകൂലമാക്കിയത്. ഒടുവിൽ നദീൻ കളി ഫിനിഷും ചെയ്തും. ഇന്ത്യക്കെതിരെയും നദീനായിരുന്നു ദക്ഷിണാഫിക്കക്കായി വിജയക്കൊടി പാറിച്ചത്.

മികച്ച രീതിയിൽ പന്തെറിഞ്ഞ ബംഗ്ലാദേശിനായി നാഹിദ അക്തർ രണ്ട് വിക്കറ്റും. റബെയ ഖാതുൻ, ഫാത്തിമ ഖതുൻ, റിതു മോനി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് മുൻനിരയുടെ ബാറ്റിങ് കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഓപ്പണർമാരായ ഫർഗാന ഹഖ്(30), റൂബിയ ഹൈദർ(25), അർമിൻ അക്തർ(50), ക്യാപ്റ്റൻ നിഗർ സുൽത്താന(32), ഷോർണ അക്തർ(51) എന്നിവരുടെ ബാറ്റിങ് മികവിൽ ബംഗ്ലാദേശ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെടുത്തു.

Content Highlights- Sa beats Bangladesh in ICC womens WC

To advertise here,contact us