ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില് വിന്ഡീസ് ഓപ്പണർ ജോണ് കാംബെല് സെഞ്ച്വറി നേടിയിരുന്നു. 199 പന്തില് മൂന്ന് സിക്സും 12 ബൗണ്ടറിയും സഹിതം 115 റണ്സെടുത്താണ് കാംബെല് മടങ്ങിയത്. സെഞ്ച്വറിയും കടന്ന് മുന്നേറുകയായിരുന്ന താരത്തെ എല്ബിഡബ്ല്യുവില് കുരുക്കി ജഡേജയാണ് വിന്ഡീസിന് തിരിച്ചടി സമ്മാനിച്ചത്.
എന്നാൽ നാലാം ദിനം ആദ്യ സെഷനില് സെഞ്ച്വറിക്ക് മുമ്പ് തന്നെ കാംബെലിനെ പുറത്താന് ഇന്ത്യയ്ക്ക് അവസരം ലഭിച്ചെങ്കിലും തേര്ഡ് അംപയറുടെ സംശയാസ്ദമായ തീരുമാനം അത് നിഷേധിക്കുകയായിരുന്നു. കാംബെല് 94 റണ്സില് നില്ക്കുമ്പോഴാണ് സംഭവം. ജസ്പ്രീത് ബുംറയുടെ പന്ത് പാഡില് തട്ടിയതോടെ കാംബലിനെതിരെ അപ്പീലുയര്ന്നു. എന്നാല് അമ്പയര് ഔട്ട് അനുവദിക്കാന് തയ്യാറായില്ല. തുടര്ന്ന് ഇന്ത്യ ഡിആര്എസ് എടുക്കുകയായിരുന്നു.
റീപ്ലേകള് പരിശോധിച്ചപ്പോള് പന്ത് പാഡില് പതിക്കവേ ബാറ്റും സമീപത്തുണ്ടായിരുന്നു. ഒരു ആംഗിളില് നിന്നു നോക്കുമ്പോള് പന്ത് നേരെ പാഡില് പതിച്ചതു പോലെയാണ് കാണപ്പെട്ടത്. പക്ഷെ മറ്റൊരു ആംഗിളെടുത്തപ്പോള് ബാറ്റില് എഡ്ജായ ശേഷമാണ് പാഡിലെത്തിയതെന്നും കാണപ്പെട്ടു. പക്ഷേ അത് ബാറ്റ് കാലില് തട്ടിയപ്പോഴുള്ള സ്പൈക്കാണോയെന്നും വ്യക്തമല്ല. തേര്ഡ് അംപയര് അലെക്സ് വാര്ഫ് പല തവണ റീപ്ലേകള് പരിശോധിച്ച ശേഷം എഡ്ജുണ്ടെന്നും നോട്ടൗട്ട് തന്നെയാണെന്നും വിധിക്കുകയായിരുന്നു.
pic.twitter.com/fDtB3GBWPV
ഈ തീരുമാനത്തിൽ ബുംറ ഒട്ടും സംതൃപ്തനായല്ല കാണപ്പെട്ടത്. ഓണ്ഫീല്ഡ് അംപയറായ റിച്ചാര്ഡ് ഇല്ലിങ്വര്ത്തിനു അരികിലേക്കു വന്ന ശേഷം അദ്ദേഹം തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. അംപയറോട് ബുംറ പറഞ്ഞ വാക്കുകള് സ്റ്റംപ് മൈക്കിലൂടെ പുറത്തു വരികയും ചെയ്തിരിക്കുകയാണ്. അത് ഔട്ട് തന്നെയാണെന്ന് നിങ്ങള്ക്കുമറിയാം. പക്ഷെ ടെക്നോളജിക്ക് അതു തെളിയിക്കാന് കഴിയില്ല എന്നായിരുന്നു പരിഹാസ രൂപേണയുള്ള ചിരിയോടെ അംപയറോടു ബുംറ പറഞ്ഞത്.
Content Highlights: Jasprit Bumrah Fumes at Umpire as India Lose DRS During Delhi Test