പത്താം വിക്കറ്റില്‍ വിന്‍ഡീസിന്റെ പോരാട്ടം; ഇന്ത്യയ്ക്ക് വിജയിക്കാന്‍ 121 റണ്‍സ്‌

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കാൻ 121 റണ്‍സ്. ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഫോളോഓണിന് ശേഷം, രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 390 റണ്‍സിന് ഓൾഔട്ടായി. ജോണ്‍ കാംബെല്‍ (115), ഷായ് ഹോപ്പ് (103) എന്നിവരുടെ സെഞ്ച്വറികളാണ് വിൻഡീസിന് കരുത്തായത്.

അവസാന വിക്കറ്റില്‍ ജെയ്ഡന്‍ സീല്‍സ് (32) - ജസ്റ്റിന്‍ ഗ്രീവ്‌സ് (പുറത്താവാതെ 50) എന്നിവര്‍ കൂട്ടിച്ചേര്‍ത്ത 79 റണ്‍സാണ് വിന്‍ഡീസിന് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ‌ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ചിന് 518 എന്ന നിലയില്‍ ഇന്നിംഗ്‌സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വിന്‍ഡീസ് മറുപടി ബാറ്റിംഗില്‍ 248 റണ്‍സാണ് നേടിയത്. പിന്നാലെ ഫോളോഓണ്‍ ചെയ്യേണ്ടിവരികയായിരുന്നു.

Content Highlights: India vs West Indies 2nd Test: Jaiswal-Rahul set off in 121 chase as IND closes in on series win

To advertise here,contact us